'എന്താ ലുക്ക്, ടൈറ്റാനിക്കിലെ റോസിനെ പോലെ'; ജാസ്മിൻ ജാഫറിന്റെ പുത്തൻ ലുക്കിൽ അമ്പരന്ന് ആരാധകർ
ജാസ്മിനെ കാണാന്‍ ടൈറ്റാനിക് സിനിമയിലെ റോസിനെ പോലെയുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
അതുവരെ അത്രകണ്ട് എല്ലാ മലയാളികൾക്കും അറിയാതിരുന്ന ചിലരെ സുപരിചിതരാക്കിയ ഷോയാണ് ബിഗ് ബോസ്. പ്രേക്ഷക ഇഷ്ടവും അനിഷ്ടവും നേടിയവർ ഇക്കൂട്ടത്തലുണ്ടാവും. ഇതിനോടകം നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ ആറാം പതിപ്പ് ആയിരുന്നു അടുത്തിടെ മലയാളത്തിൽ കഴിഞ്ഞത്. ഇതിലൂടെ നിരവധിപേർ പ്രേക്ഷക പ്രീയം നേടിയിരുന്നു. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവും പിന്നീട് പ്രേക്ഷകരിൽ സ്നേഹവും ഉണ്ടാക്കിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദമായിരുന്നു ഇതിന് കാരണം. ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ ലോകത്ത് സജീവമായി തുടരുകയാണ് ജാസ്മിൻ.
പുതുവത്സരത്തിൽ ജാസ്മിൻ ജാസഫിന്റെ പുത്തൻ ഫോട്ടോകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സിജോയുടെ ബാച്ചിലർ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജാസ്മിൻ. സിമ്പിൾ ആൻഡ് ഹംമ്പിൾ ലുക്കിലെത്തിയാണ് ജാസ്മിൻ ഫോട്ടോകളിൽ ഉള്ളത്. ജാസ്മിൻ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്തത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി.
ടൈറ്റാനിക് സിനിമയിലെ റോസിനെ പോലെയുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. "മത്സ്യ കന്യകയെ പോലെ,അതി സുന്ദരിയായിരിക്കുന്നു ജാസ്മിൻ, ഈ ഗ്ലാമർ ഒരിക്കലും ക്യാമറയിൽ പകർത്താനാവില്ല, താൻ എന്ത് സുന്ദരിയാടോ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
പത്തൊൻപത് മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് സീസൺ ആറ് ആരംഭിച്ചത്. തുടക്കത്തിൽ ടൈറ്റിൽ വിന്നറാകാൻ ഏറെ ചാൻസുള്ള മത്സരാർത്ഥിയാണെന്ന് പ്രേക്ഷകരെ കൊണ്ട് വിധിയെഴുതിയ ജാസ്മിന് പക്ഷേ രണ്ടാം വാരം അവസാനിച്ചപ്പോഴേക്കും കാലിടറി. ഗബ്രിയുമായുള്ള സൗഹൃദവും ഇടപഴകലും ഹൗസിലെന്ന പോലെ പ്രേക്ഷകർക്കിടയിലും ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ വലിയ തോതിലുള്ള നാടകീയ രംഗങ്ങൾക്ക് വരെ സീസൺ ആറ് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. ആരോപണങ്ങൾ ഒരുവഴിക്ക് നടക്കുമ്പോഴും ഷോയ്ക്ക് ശേഷവും ഗബ്രിയുമായുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട് ജാസ്മിൻ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..