'വാട്ട് എ ചരക്ക് ഐ ആം' എന്ന് പറയണമെന്ന് സെറീന; 'മാന്യയെന്ന് തെറ്റിദ്ധരിച്ചെ'ന്ന് കമന്റുകൾ, വൻ വിമർശനം

ഒരു സ്ത്രീ തന്നെ സ്ത്രീയെ 'ചരക്ക്' എന്ന വാക്കുപയോ​ഗിച്ചത് ശരിയായില്ലെന്നാണ് ഏവരും പറയുന്നത്.

bigg boss malayalam former contestant cerena use bad word for womens nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് സെറീന. മിസ് ക്വീന്‍ കേരള 2022ലൂടെ ഖ്യാതി നേടിയാണ് സെറീ ഷോയിൽ എത്തിയത്. എന്നാൽ ഇവർക്ക് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. വ്യക്തിപരമായ ഇംപാക്ടും സെറീനയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.  എന്നിരുന്നാലും 'പ്രണയ'വും കൂട്ടുകെട്ടും താരത്തെ ഒട്ടനവധി ദിവസം ബി​ഗ് ബോസിൽ നിർത്താൻ ഇടയാക്കിയിരുന്നു. ഷോയ്ക്ക് ശേഷം വിവിധ പ്രോ​ഗ്രാമുകളും ഉദ്ഘാടനങ്ങളുമൊക്കെ ആയി സജീവമാണ് സെറീന. അത്തരത്തിൽ ഒരുപരിപാടിയ്ക്കിടെ സെറീന പറഞ്ഞ ചില കാര്യങ്ങൾ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. 

ഒരു പരിപാടിയിലെ ഇൻട്രാക്ഷൻ സെക്ഷനിൽ നിന്നുമുള്ളതാണ് വീഡിയോ. ഇതിൽ, 'മേക്കപ്പ് ചെയ്താലെ കോൺഫിഡൻസ് ഉണ്ടാകൂ എന്നില്ല. നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ ഓ...വാട്ട് എ ചരക്ക് ഐ ആം... എന്ന് ഫീൽ ചെയ്യണം. ഞാൻ ഉ​ദ്ദേശിച്ചത് എന്തെന്നാൽ, എപ്പോഴും ചിരി നമ്മുടെ മുഖത്ത് ഉണ്ടാകണം.  ഹാപ്പിയായിരിക്കണം. പോസിറ്റീവ് ആയിരിക്കണം എന്നാണ്.', എന്ന് ആയിരുന്നു സെറീന പറഞ്ഞത്. വീഡിയോ വൈറൽ ആയതിന് പിന്നാലെ വൻ വിമർശനമാണ് സെറീനയ്ക്ക് നേരം ഉയർന്നത്. 

മലയാളികള്‍ക്ക് ആ ധൈര്യം നൽകിയത് സന്തോഷ് പണ്ഡിറ്റ്, എന്ന്? അന്ന്..; അജു വർ​ഗീസ് പറയുന്നു

ഒരു സ്ത്രീ തന്നെ സ്ത്രീയെ 'ചരക്ക്' എന്ന വാക്കുപയോ​ഗിച്ചത് ശരിയായില്ലെന്നാണ് ഏവരും പറയുന്നത്. മോട്ടിവേഷനാണ് ഉദ്ദേശിച്ചതെങ്കിലും ഇതിത്തിരി കടന്നു പോയെന്നും ഇവർ പറയുന്നുണ്ട്. "കണ്ടപ്പോൾ മാന്യത ഉണ്ടാകുമെന്ന് കരുതി. തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു, വല്ല പുരുഷന്മാരും ഇത് പറഞ്ഞിരുന്നേൽ അവന്റെ കാര്യത്തിൽ തീരുമാനം ആയേനെ, ഒറ്റ സെക്കൻഡിൽ ലോകത്തുള്ള എല്ലാ സ്ത്രീകളെയും ചേച്ചി ചരക്കാക്കി മാറ്റിയല്ലോ, ഷെയിം ഓൺ യു സെറീന", എന്നിങ്ങനെ പോകുന്നു വിമർശന കമന്റുകൾ. ഇക്കാര്യത്തിൽ പ്രതികരിക്കാൻ എന്തായാലും ഇതുവരെ സെറീന തയ്യാറായിട്ടില്ല. ചില യുട്യൂബ് ചാനലുകാരും സെറീനയെ വിമർശിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios