'എന്റെ മോൾ സന്തോഷമായിട്ട് ജീവിക്കുവാണ്‌'; അപ്പനൊപ്പം പിറന്നാൾ ആഘോഷിച്ച് സുഹാന

സുഹാനയുടെ ഏറ്റവും വലിയ ആഗ്രഹം ആണ്‌ ഒരു ഇന്റർനാഷണൽ ട്രിപ്പ് പോകണം എന്നുള്ളത്. ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ പോകുകയാണ് എന്നാണ് ബഷീർ പറഞ്ഞത്.

basheer bashi wife suhana birthday celebration with her father nrn

ഷീറിന്റെ കുടുംബത്തിലെ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും മൂന്നുമക്കളും അടക്കം എല്ലാവരും വ്ലോഗർമാർ തന്നെയാണ്. സുഹാനയുടെ ജന്മദിനത്തിന്റെ ആഘോഷമാണ് ഇപ്പോഴത്തെ കുടുംബത്തിലെ സന്തോഷം. നോമ്പിന്റെ ഇടയിൽ ഉള്ള ആഘോഷമായതിനാൽ പരിമിതികൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ ആരംഭിക്കുന്നത്. ഇത്തവണ വിഡിയോയിൽ സുഹാനയുടെ അപ്പനെയും കാണിക്കുന്നുണ്ട്. സുഹാനയെ അപ്പൻ വിഷ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ഇതുപോലെ ഒരു മൊമെന്റ് ജീവിതത്തിൽ ആദ്യമായിട്ട് ആണ് എന്ന് സുഹാന പറയുന്നുണ്ട്. അപ്പൻ മകൾക്ക് ഉമ്മ കൊടുക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നുണ്ട്.

"അപ്പന്റെ മകൾ ഇവിടെ ജീവിക്കുന്നത് കണ്ടിട്ട് അപ്പൻ ഹാപ്പി അല്ലേ? അപ്പന് അറിയാം അവളുമായിട്ട് ഞങ്ങൾ ഇവിടെ എത്രത്തോളം ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത് എന്ന്. അപ്പൻ ഇവിടെ കുറെ ദിവസമായിട്ട് നിൽക്കുന്നത് ആണ്. അപ്പനും ഹാപ്പി ആണ്‌" എന്ന് ബഷീർ പറയുമ്പോൾ "എന്റെ മോൾ സന്തോഷമായിട്ട് ജീവിക്കുവാണ്‌" എന്നാണ് സുഹാനയുടെ അപ്പൻ പറയുന്നത്. 

"അപ്പനും കൂടെ ഉള്ള സ്ഥിതിക്ക് അമ്മച്ചി കൂടി വേണമായിരുന്നു എന്ന് തോന്നിപോകും. അമ്മച്ചി ഉണ്ടായിരുന്നേൽ പൊളിച്ചേനെ, അമ്മച്ചി നല്ല വൈബ് ആണ്. മഷൂറയെയും മഷൂന്റെ ഉമ്മിയെയും പോലെയൊക്കെയുള്ള ഒരു വൈബ് ആണ് എന്റെ അമ്മച്ചി. അമ്മച്ചിയെ ഞാൻ രാവിലെ മുതൽ ഓർക്കുന്നുണ്ട്. അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്" എന്നാണ് സുഹാന പറയുന്നത്.

ടാസ്കിൽ ഏറ്റുമുട്ടി ​ഗബ്രിയും റോക്കിയും, 'എരിവ് കേറ്റി' ജാസ്മിൻ, 'പാൽക്കുപ്പി കളിക്കാതെടീ' എന്ന് അർജുൻ

സുഹാനയുടെ ഏറ്റവും വലിയ ആഗ്രഹം ആണ്‌ ഒരു ഇന്റർനാഷണൽ ട്രിപ്പ് പോകണം എന്നുള്ളത്. ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ പോകുകയാണ് എന്നാണ് ബഷീർ പറഞ്ഞത്. എവിടേക്കാണ് പോകേണ്ടത് എന്ന് ആലോചിച്ചു തീരുമാനിക്കണം എന്നും പറഞ്ഞിട്ടുണ്ട്. സോനുവിന് ബർത്ത്ഡേ ഗിഫ്റ്റായി മഷൂറ ഒരു ഡയമണ്ട് റിങ് കൊടുക്കുന്നതും വിഡിയോയിൽ കാണാം. ഇതൊന്നും കൊടുത്താൽ പോരാ ഇതിലുമധികം സോനു അർഹിക്കുന്നു എന്നാണ് മഷൂറ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios