'സുഹാനത്തായെ കയറി തള്ളേന്ന് വിളിച്ചാൽ ഞങ്ങൾക്ക് അത് സഹിക്കൂല'
ബഷീറും രണ്ടു ഭാര്യമാരും അവരിൽ ജനിച്ച മക്കളും ഒക്കെയായി സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് . ഒരു ബിസിനസ്സ് മാൻ കൂടിയായ ബഷീർ, ഇപ്പോഴും അത് തുടരുന്നുണ്ട് എങ്കിലും, മക്കളും രണ്ടുഭാര്യമാർക്കുമായി നിരവധി ചാനലുകൾ ആണ് ബഷീറിനുള്ളത്.
കൊച്ചി: ഏറെ ആരാധകർ ഉള്ള താര കുടുംബം ആണ് ബഷീർ ബഷിയുടേത്. ബിഗ് ബോസിലൂടേയാണ് തുടക്കം എങ്കിലും സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി ബീബി കുടുംബം മാറുന്നത്. ബഷീറും രണ്ടു ഭാര്യമാരും അവരിൽ ജനിച്ച മക്കളും ഒക്കെയായി സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് . ഒരു ബിസിനസ്സ് മാൻ കൂടിയായ ബഷീർ, ഇപ്പോഴും അത് തുടരുന്നുണ്ട് എങ്കിലും, മക്കളും രണ്ടുഭാര്യമാർക്കുമായി നിരവധി ചാനലുകൾ ആണ് ബഷീറിനുള്ളത്.
ഇൻസ്റ്റയിലും ഏറെ സജീവമായ ബഷീർ കഴിഞ്ഞദിവസം സുഹാനയ്ക്ക് ഒപ്പമൊരു റീൽസ് വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. ഈ തള്ളയുടെ നോട്ടം ശരിയല്ല; എന്ന ക്യാപ്ഷ്യനോടെയാണ് ഇരുവരുടെയും അഭിനയമികവ് കൂടി കാണിക്കുന്ന ഒരു ജോക്ക് വീഡിയോ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഒക്കെയായി പങ്കുവച്ചത്. എന്നാൽ ബീബി കുടുംബത്തിൽ ഏറെ ആരാധകർ ഉള്ള സുഹാനയെ തള്ള എന്ന് അഭിസംബോധന ചെയ്തത് ശരി ആയില്ല എന്നാണ് സുഹാന ഫാൻസിന്റെ പക്ഷം.
ചിലർ തമാശയായി വീഡിയോ ഏറ്റെടുത്തപ്പോൾ മറ്റുചലർക്ക് അത് വല്യ വിഷയം ആയി മാറി. സുഹാന സുന്ദരി ആണെന്നും നിങ്ങളുടെ മക്കളുടെ അമ്മ ആണെന്നുമുള്ള കമന്റുകൾ ആണ് വീഡിയോയിൽ നിറയുന്നത്. നമ്മുടെ സുഹാനത്തായെ കയറി തള്ളേന്ന് വിളിച്ചാൽ ഞങ്ങൾക്ക് അത് സഹിക്കൂല... അങ്ങിട് നോക്ക് ആ മുഖത്തേക്ക് 16 കാരിയെ പോലെ ചുന്ദരി ആയിട്ടിരിക്കയല്ലേ അങ്ങനെ നൈസ് ആയിട്ട് സുഹാന ഇത്താത്തയെ തള്ള ആക്കി. ഇയ്യ് വേണേൽ കുറച്ച് നോക്കിക്കോ. എന്നൊക്കെയുള്ള രസകരമായ കമന്റുകളും വീഡിയോയിൽ നിറയുന്നുണ്ട്. മഷൂറയും ഇരുവർക്കും കമന്റുകൾ പങ്കിട്ടിരുന്നു.
യൂ ട്യൂബ് ചാനലുകൾ മാത്രമല്ല ബ്യൂട്ടി പ്രോഡക്ട്സ് വിറ്റും നല്ലൊരു തുക ബഷീർ നേടുന്നുണ്ട്. സോഷ്യൽ മീഡിയൽ സജീവമായ ബഷീർ അടുത്തിടെ കുടുംബവുമായി നടത്തിയ തായ്ലൻഡ് ട്രപ്പിന്റെ വീഡിയോയ്ക്ക് ഒക്കെയും ഏറെ റീച്ചായിരുന്നു ലഭിച്ചത്.
'ഒറ്റയ്ക്ക് ഷോപ്പിംഗിന് പോലും പോകാത്ത താന്‍ 49 ദിവസം ജയിലില്‍': അനുഭവം പറഞ്ഞ് ശാലു മേനോന്