വീര സിംഹ റെഡ്ഡി ഒടിടിയില്‍ ; ബാലയ്യയുടെ അച്ഛന്‍ റോളിന് കൈയ്യടി, മകന്‍ റോളിന് ട്രോള്‍.!
വീരസിംഹ റെഡ്ഡിയെ മാത്രം വച്ചാണ് സിനിമ മുന്നോട്ട് പോയിരുന്നെങ്കില്‍ ചിത്രം ഒന്നുകൂടി മികച്ചതായെനെ എന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ തന്‍റേതായ ആരാധകവൃന്ദമുള്ള താരമാണ് നന്ദമുറി ബാലകൃഷ്ണ. ആദ്യകാലത്ത് ആന്ധ്ര- തെലങ്കാനയ്ക്ക് പുറത്ത് ഒരു ട്രോള്‍ മെറ്റീരിയല്‍ മാത്രമായിരുന്നു ബാലയ്യ ചിത്രങ്ങളെങ്കില്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ട്. ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജിലുള്ള നായക കഥാപാത്രമുള്ള ആക്ഷന്‍ ഡ്രാമ ചിത്രങ്ങള്‍ക്ക് മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും തിയറ്റര്‍ റിലീസും പ്രേക്ഷകരുമുണ്ട്. ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രം വീര സിംഹ റെഡ്ഡി കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ആയത്.
തീയറ്ററില്‍ അഖണ്ഡ എന്ന ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നന്ദമുറി ബാലകൃഷ്ണ ചിത്രമാണ് വീര സിംഹ റെഡ്ഡി. എന്നാല്‍ ചിത്രം ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചില ട്രോളുകളും ഉണ്ടാകുന്നുണ്ട്. ചിത്രത്തില്‍ വീര സിംഹ റെഡ്ഡി എന്ന ടൈറ്റില്‍ റോള്‍ കഥാപാത്രത്തിന്‍റെ മകന്‍ വേഷവും ചെയ്തിരിക്കുന്നത് ബാലകൃഷ്ണ തന്നെയാണ്. ഈ റോളാണ് ട്രോളാകുന്നത്.
ബാലകൃഷ്ണയുടെ യുവ കഥാപാത്രത്തിന് തെലുങ്ക് സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ ലഭിക്കുന്നുവെന്നാണ് വിവരം. റിലീസ് സമയത്ത് തന്നെ ചിത്രത്തില്‍ മകനായും പ്രത്യക്ഷപ്പെടുന്ന ബാലകൃഷ്ണയുടെ രൂപവും സ്വഭാവ സവിശേഷതകളും ചിത്രത്തിന് ഒരു നെഗറ്റീവാണെന്ന് ചില വിലയിരുത്തലുകള്‍ വന്നിരുന്നു. വീര സിംഹ റെഡ്ഡി എന്ന കഥാപാത്രത്തിന്‍റെ മകന് അയാളെക്കാള്‍ വയസ് തോന്നിക്കുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. വീര സിംഹ റെഡ്ഡിയുടെ കാമുകിയായും, മകനായ ജയ് യുടെ അമ്മയായും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള താരം ഹണിറോസാണ്.
വീരസിംഹ റെഡ്ഡിയെ മാത്രം വച്ചാണ് സിനിമ മുന്നോട്ട് പോയിരുന്നെങ്കില്‍ ചിത്രം ഒന്നുകൂടി മികച്ചതായെനെ എന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ബാലയ്യയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് വീര സിംഹ റെഡ്ഡി. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 12 ന് ആയിരുന്നു. മികച്ച ഇനിഷ്യല്‍ നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു തന്നെ 100 കോടിക്ക് മുകളില്‍ നേടി. അഖണ്ഡയ്ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ബാലയ്യ ചിത്രം കൂടിയാണ് ഇത്. തിയറ്ററുകളില്‍ വിജയിച്ച ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും.
'വെണ്ണ പോലൊരു കൊച്ച്'; അന്ന് അവതാരകയായ നയൻതാരയെ മേക്കപ്പ് ചെയ്ത അനുഭവം പങ്കിട്ട് അനില ജോസഫ്
ചിരഞ്ജീവിയുടെ റിവോൾവർ സ്വന്തം തലയിൽ വച്ചു; ബാലയ്യയോട് ആ സംഭവം വെളിപ്പെടുത്തി പവന്‍ കല്ല്യാണ്‍