'ന്യൂ ഇയർ കുളമായി ഗയ്സ്', തന്‍റെ അവസ്ഥ പറഞ്ഞ് ആതിര മാധവ്

ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ പനി പിടിച്ച് കുളമായെന്ന് നടി ആതിര മാധവ്. വർക്ക് പൂർത്തിയാക്കിയ ശേഷം ആശുപത്രിയിൽ പോകേണ്ടി വന്നു, ന്യുമോണിയ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

athira madhav hot cold new year celebration gone mess

കൊച്ചി: മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കല്യാണവും പ്രസവുമെല്ലാം കഴിഞ്ഞ് പഴയ സൗന്ദര്യവും ലുക്കും വീണ്ടെടുത്തിരിക്കുകയാണ് നടി. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറി. ഗര്‍ഭിണിയായ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പകരക്കാരിയായി ഐശ്വര്യ വന്നുവെങ്കിലും ആതിര മാധവിന് കൊടുത്ത സ്ഥാനം വേറെ തന്നെയായിരുന്നു.

ഇപ്പോഴിതാ തന്റെ ന്യു ഇയർ ആഘോഷങ്ങൾ പനി പിടിച്ച് കുളമായെന്ന് പറയുകയാണ് നടി. നല്ല പനി ഉള്ളപ്പോഴും ഏറ്റെടുത്ത വർക്ക് പൂർത്തിയാക്കാൻ തയ്യാറാവുകയായിരുന്നു ആതിര മാധവ്. വർക്ക് കുഴപ്പമില്ലാതെ ചെയ്തെങ്കിലും അവസാനം ആയതോടെ നേരെ ആശുപത്രിയിൽ പോകേണ്ടി വന്നു. നെബുലൈസെഷൻ എടുത്ത് തിരികെ വീട്ടിൽ വന്നതോടെ വീണ്ടും രോഗം വഷളായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് ന്യുമോണിയ ആയെന്ന് അറിയുന്നത്. ആശുപത്രിയിൽ കിടക്കാനുള്ള മടി കൊണ്ട് മെഡിസിൻ വാങ്ങി വീട്ടിലെത്തി റസ്റ്റ്‌ ചെയ്യുകയാണെന്നും നടി പറയുന്നു. വയ്യെങ്കിൽ റെസ്റ്റ് എടുക്കണമെന്നും താരം ഓർമിപ്പിക്കുന്നുണ്ട്.

2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്.

സീരിയലിൽ സജീവമായതോടെ തിരികെ നാട്ടിലേക്ക് താരം തിരിച്ചെത്തിയിരുന്നു. മൗനരാഗം സീരിയലിലായിരുന്നു തിരിച്ചെത്തിയ ശേഷം ആദ്യമായി വേഷം ചെയ്തത്. നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളും തരങ്ങൾക്കൊപ്പമുള്ള റീലുമെല്ലാം പലപ്പോഴായി നടി പങ്കുവെക്കാറുമുണ്ട്.

ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3യില്‍? സത്യം ഇതാണ് !

ആശുപത്രി കിടക്കയില്‍ നിന്നും ശിവണ്ണയുടെ സന്ദേശം; ഈ രൂപത്തില്‍ സങ്കടപ്പെട്ട് ആരാധകര്‍, പക്ഷെ ശുഭ വാര്‍ത്ത!
 

Latest Videos
Follow Us:
Download App:
  • android
  • ios