മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ
ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് മൗനരാഗത്തിൽ ആതിര മാധവ് എത്തുന്നത്
കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ടായിരുന്നു. സ്വന്തം യുട്യൂബ് ചാനലിന്‍റെ പ്രവര്‍ത്തനങ്ങളുമായും ആതിര സജീവമാണ്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു നടി. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു ആതിരയ്ക്ക്. ഗര്‍ഭിണിയായതോടെയാണ് ആതിര മാധവ് കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. റേ എന്നാണ് ആതിര മാധവ് മകന് പേരിട്ടിരിക്കുന്നത്. ഏഷ്യാനെറ്റിലെ മൗനരാഗം പരമ്പരയിലാണ് നിലവിൽ താരം അഭിനയിക്കുന്നത്.
ഇപ്പോഴിതാ ആതിര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. മഞ്ഞ നിറമുള്ള ഡിസൈനർ ലഹങ്കയിൽ അതിസുന്ദരിയായാണ് നടി എത്തുന്നത്. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഫെമിറ ഡിസൈൻസ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മിസ്റ്റർ ഫോട്ടോഫൈൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അശ്വതി ബ്യൂട്ടിപാർലർ ആണ് ആതിരയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് മൗനരാഗത്തിൽ ആതിര മാധവ് എത്തുന്നത്. വിക്രമായെത്തുന്ന കല്യാൺ ഖന്നയുടെ ഭാര്യയാണ് ശരണ്യ. ആദ്യ ഭാര്യ സോണിയയായി എത്തിയ ശ്രീശ്വേത മഹാലഷ്മി സീരിയലിൽ നിന്ന് പിന്മാറിയ ശേഷം കഥാഗതിയിൽ മാറ്റം വരുത്തുകയായിരുന്നു. തുടർന്നാണ് വിക്രമിന്റെ രണ്ടാം വിവാഹത്തിലേക്ക് എത്തിയത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. നിലവില്‍ മൗനരാഗം എന്ന ഹിറ്റ് സീരിയല്‍ സംഭവബഹുലമാണ്. അന്യഭാഷ നടീ നടന്മാരായിരുന്നു സീരിയലിന്‍റെ തുടക്കത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നത്. നായികയായ കല്യാണിയും നായകനായ കിരണും സീരിയിലില്‍ എത്തുന്നത് അന്യഭാഷയിലും മികവ് തെളിയിച്ചതിന് ശേഷമാണ്. ഊമയായ കല്യാണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞിരുന്ന മൗനരാഗം ഏറെ ആരാധകരെ സമ്പാദിച്ചിരുന്നു. മൗനരാഗം പുരോഗമിക്കുന്നതിനിടെ സംസാരശേഷി തിരിച്ചുകിട്ടിയ ശേഷവും കല്യാണി പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട ഒരു നായികാ കഥാപാത്രമാണ്.