പിറന്നാൾ കളറാക്കി 'ഗീതാഗോവിന്ദം' ഗീതു, ആശംസകൾ അറിയിച്ച് ആരാധകർ
ബിസിനസ് പ്രമുഖനായ കഥാപാത്രം ഗോവിന്ദ് മാധവും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം'.
ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു കുടുംബവിളക്ക് താരം നൂബിന്റെയും ഡോ. ബിന്നി സെബാസ്റ്റ്യന്റെയും. കെട്ടാന്‍ പോകുന്ന ആളിന്റെ മുഖം നൂബിന് ആരാധകരെ കാണിയ്ക്കുന്നു, നിശ്ചയം, വിവാഹം, വിവാഹ സത്കാരം, ചന്തം ചാര്‍ത്ത് അങ്ങനെ ആഘോഷങ്ങളോട് ആഘോഷങ്ങള്‍ തന്നെ. അതിനിടയിലാണ് ശരിയ്ക്കും തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന് അറിയിക്കുന്നത്. തോപ്പില്‍ ജോപ്പന് എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആണ്. ഗീതാഗോവിന്ദം പരമ്പരയിലെ ഗീതു എന്ന കഥാപാത്രമാണ് ബിന്നി ഇപ്പോള്‍.
ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കറുപ്പ് ഗൗണിൽ തനിക്ക് തന്നെ ജന്മദിനാശംസകൾ നേരുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ ഗീതാഗോവിന്ദം ആരാധകർ അടക്കം ഏറ്റെടുത്തുകഴിഞ്ഞു. ഭർത്താവ് നൂബിനും ബിന്നിക്കോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിക്കുന്നുണ്ട്. പ്രണയത്തിലും ജീവിതത്തിലും എന്റെ പങ്കാളിയായവൾക്ക് ജന്മദിനാശംസകൾ എന്നാണ് നൂബിൻ കുറിച്ചത്. താരങ്ങളടക്കം നിരവധിപ്പേരാണ് നടിയ്ക്ക് ആശംസ അറിയിച്ചെത്തുന്നത്.
ബിസിനസ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യും നായകനും നായികയുമായി എത്തുന്ന 'ഗീതാഗോവിന്ദം' പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്.
'പടച്ചോന്റെ കളി'; ടിക്കറ്റ് കണ്ടത് രാത്രി 6ന്, നോമ്പ് മുറിച്ച് വീണ്ടും കടയിലേക്ക്..; 10കോടി വന്ന വഴി
ഇരുവരുടേയും വിവാഹം കഴിഞ്ഞെങ്കിലും, മുന്‍ കാമുകനായ കിഷോറിനൊപ്പം പോകാനാണ് ഗീതു ആഗ്രഹിക്കുന്നത്. കിഷോര്‍ ചതിയനാണെന്ന് ഗീതുവിനൊഴികെ മറ്റെല്ലാവരും അറിഞ്ഞും കഴിഞ്ഞു. പരമ്പരയുടെ ലേറ്റസ്റ്റ് എപ്പിസോഡുകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. കാട്ടില്‍ അകപ്പെടുന്ന ഗീതുവും ഗോവിന്ദും തമ്മിലുള്ള റൊമാന്സും മറ്റും സോഷ്യല്‍മീഡിയയിലും മറ്റും വൈറലായിരുന്നു.