ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ 'മദ്യ ബ്രാന്‍റിന്' ആഗോള പുരസ്കാരം
ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവർക്കൊപ്പം ചേർന്നാണ് ഷാരൂഖും മകനും വിസ്കി ബ്രാൻഡ് സ്ഥാപിച്ചത്.
ദില്ലി: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാന്‍റെ സഹ ഉടമസ്ഥതയിലുള്ള മദ്യബ്രാന്‍റായ ബ്രാൻഡായ'ഡി യാവോൾ ലക്ഷ്വറി കളക്റ്റീവ് അന്താരാഷ്‌ട്ര പുരസ്താരം നേടി. ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിന്‍റെ 29-ാമത് പതിപ്പിൽ ബ്രാൻഡിന് സ്വർണ്ണ മെഡൽ ലഭിച്ചിരിക്കുകയാണ്. ഈ ബ്രാന്‍റിന് കീഴിലുള്ള മാൾട്ട് സ്കോച്ച് വിസ്കിയായ 'ഡി യാവോൾ ഇൻസെപ്ഷനാണ്' അവാര്‍ഡ് നല്‍കിയത്.
അന്താരാഷ്ട്ര അവാര്‍ഡില്‍ നന്ദി രേഖപ്പെടുത്തിയ ഷാരൂഖ് ഖാന്‍. 'ഡി യാവോൾ ലക്ഷ്വറി കളക്റ്റീവ് എനിയും നേടാന്‍ പോകുന്ന നേട്ടങ്ങളുടെ തുടക്കമാണ് ഇതെന്ന് വിശേഷിപ്പിച്ചു ഒപ്പം തന്നെ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്ത ഷാരൂഖ് ബ്രാന്‍റിന്‍റെ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിച്ചു.
ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവർക്കൊപ്പം ചേർന്നാണ് ഷാരൂഖും മകനും വിസ്കി ബ്രാൻഡ് സ്ഥാപിച്ചത്. അതേസമയം, ആര്യൻ ഖാന്‍ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിസ്‌കിയുടെ ഒരു ചിത്രം പങ്കുവെച്ച് എഴുതി, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് എൻട്രികള്‍ക്കിടയില്‍ സ്വർണ്ണ മെഡല്‍ ഡി യാവോൾ ഇൻസെപ്‌ഷന്‍ നേടി. ഞങ്ങളുടെ ആദ്യത്തെ വിസ്കിക്ക് ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിൽ ഈ അഭിമാനകരമായ അവാർഡ് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് കുറിച്ചു.
ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ച് അതിൻ്റെ കർശനമായ മാനദണ്ഡങ്ങൾക്ക് പേരുകേട്ടതാണ്, കൂടാതെ ലോകമെമ്പാടുമുള്ള മികച്ച ബ്രാന്‍റുകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 70-ലധികം രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് എൻട്രികളാണ് ഈ ചലഞ്ചിനായി സ്വീകരിക്കുന്നത്.
നവാഗതർ ഒന്നിക്കുന്ന 'സമാധാന പുസ്തകം', ജൂലായ് 19ന് തീയേറ്റർ റിലീസിന് ഒരുങ്ങി
ഗായകനും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍