‘ഇതിനു പകരം ഞാൻ വീട്ടിൽ വന്നു ബിരിയാണി കഴിച്ചോളാം’; ദുൽഖറിന്റെ ഫോട്ടോയ്ക്ക് കമന്റുമായി പൃഥ്വി
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദുൽഖർ പങ്കുവച്ച ഫോട്ടോയ്ക്ക് പൃഥ്വി നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്.
മലയാള സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളാണ് പൃഥ്വിരാജും ദുൽഖർ സൽമ്മാനും. സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നവരുമാണ് ഇരുവരും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദുൽഖർ പങ്കുവച്ച ഫോട്ടോയ്ക്ക് പൃഥ്വി നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്.
‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. ഇതിന് പകരം ഞാൻ വീട്ടിൽ വന്നു ബിരിയാണി കഴിച്ചോളാം’ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. ഇതിനു പിന്നാലെ നടന് രസകരമായ മറുപടി ദുൽഖറും നൽകി. ‘ഇതെന്താണ് ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയുന്ന പോലാണല്ലോ’, എന്നാണ് ദുൽഖറിന്റെ മറുപടി.
അതേസമയം, കോള്‍ഡ് കേസ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona