മകനൊപ്പം വിദേശത്ത് വിഷു ആഘോഷിച്ച് അർച്ചന; ചിത്രങ്ങൾ പങ്കിട്ടു

ചിത്രത്തില്‍ അര്‍ച്ചനയുടെ സൗന്ദര്യത്തെ കുറിച്ചാണ് കൂടുതല്‍ കമന്റുകളും വരുന്നത്. കേരള സാരിയില്‍ അതി സുന്ദരിയായ അര്‍ച്ചനയെ ചിത്രത്തില്‍ കാണാം. 

Archana Sushilan celebrates Vishu abroad with her son, pictures vvk

കൊച്ചി: കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു നടി അര്‍ച്ചന സുശീലനും പ്രവീണിനും ആണ്‍കുഞ്ഞ് പിറന്നത്. സന്തോഷ വാര്‍ത്ത പങ്കുവച്ച് പ്രവീണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. പിന്നീട് കുഞ്ഞിനെ പരിചയപ്പെടുത്തി അര്‍ച്ചനയും വന്നു. അയാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞുമൊത്തുള്ള അര്‍ച്ചനയുടെയും പ്രവീണിന്റെയും ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുള്ളതാണ്. 

ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ വിഷു വിശേഷങ്ങൾ പങ്കുവെക്കുകയാണ് കുടുംബം. അയാൻറെ ആദ്യ വിഷുവെന്ന് പറഞ്ഞാണ് കുഞ്ഞിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രഹ്ങൾ താരം പങ്കുവെച്ചത്. ഒപ്പം കൂട്ടുകാരികളുമൊത്ത് ഒരു റീൽ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. തെരക്കിനിടയിലെ സമയത്ത് ഞങ്ങൾ പഠിച്ച ഡാൻസാണിതെന്ന് നടി സൂചിപ്പിക്കുന്നുമുണ്ട്. 

ചിത്രത്തില്‍ അര്‍ച്ചനയുടെ സൗന്ദര്യത്തെ കുറിച്ചാണ് കൂടുതല്‍ കമന്റുകളും വരുന്നത്. കേരള സാരിയില്‍ അതി സുന്ദരിയായ അര്‍ച്ചനയെ ചിത്രത്തില്‍ കാണാം. ഡ്രസ്സ് കോഡും, ഫാമിലി ഫോട്ടോയും അതി മനോഹരം എന്നാണ് കമന്റുകള്‍. മകൻറെ നൂലുകെട്ടും വിദേശത്ത് തന്നെയാണ് നടത്തിയത്. വിദേശത്ത് ആണെങ്കിലും ആഘോഷങ്ങളെല്ലാം ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. 

കൊവിഡ് കാലത്ത് നടന്ന വിവാഹമായതിനാല്‍, വിദേശത്ത് വച്ചായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം. കുഞ്ഞ് പിറന്നതും അവിടെ വച്ച് തന്നെ. അതിന് ശേഷം നടി നാട്ടിലേക്ക് അധികം വന്നിട്ടേയില്ല. ഇപ്പോള്‍ ലൈഫ് അവിടെ സെറ്റില്‍ഡ് ആയി. മാനസപുത്രി എന്ന സീരിയലിലെ വില്ലത്തിയായി വന്ന് പ്രേക്ഷക പ്രിയം നേടിയ നടിയാണ് അര്‍ച്ചന. പിന്നീട് ട്രാക്ക് മാറ്റി കോമഡിയിലൊക്കെ പരീക്ഷണം നടത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഇഷ്ടം പഴയ ഗ്ലോറിയെ തന്നെയാണ്. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ഒരു നല്ല ഇമേജ് നേടിയെടുക്കാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചിരുന്നു.

വിഷു സ്പെഷ്യലാണെന്ന് ഷഫ്‌ന; അടിപൊളിയെന്ന് ആരാധകർ

'ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്'; കിട്ടുന്നതെല്ലാം സീരിയസ് വേഷങ്ങളെന്ന് ടോഷ് ക്രിസ്റ്റി

Latest Videos
Follow Us:
Download App:
  • android
  • ios