'ഒന്നിച്ചെടുത്ത തീരുമാനം': ജയസൂര്യയുമായി കൂട്ടുകെട്ട് വിട്ടത് എന്തിന്, വ്യക്തമാക്കി അനൂപ് മേനോന്‍

ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത് എന്ന് വ്യക്തമാക്കുകയാണ് അനൂപ് മേനോന്‍. 

anoop menon jayasurya split up real reason revealed by anoop menon vvk

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ മികച്ച ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടായിരുന്നു നടന്‍ അനൂപ് മേനോന്‍റെയും നടന്‍ ജയസൂര്യയുടെയും. അനൂപ് മേനോന്‍റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കോക്ടെയില്‍ എന്ന ചിത്രത്തില്‍ 2010ലാണ് ഈ കൂട്ടുകെട്ട് ആരംഭിച്ചത്. 

2011ല്‍ ബ്യൂട്ടിഫുള്‍ എന്ന ചിത്രവും, 2012 ല്‍ ട്രിവാന്‍ട്രം ലോഡ്ജ് എന്ന സിനിമയും. 2013 ല്‍ ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ ഈ ജോഡി ഒന്നിച്ചു. എന്നാല്‍ 2013 ന് ശേഷം ഇവര്‍ ഒന്നിച്ചിരുന്നില്ല. 2014 ല്‍ ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത് എന്ന് വ്യക്തമാക്കുകയാണ് അനൂപ് മേനോന്‍. ജയസൂര്യയുമായി ഇപ്പോഴും സൌഹൃദം ഉണ്ട്. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് പിരിയുക എന്നത്.

ഞാന്‍ എഴുതിയ സിനിമകളില്‍ മിക്കവാറും ജയസൂര്യയാണ് നായകന്‍ ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലത് എന്നാണ് തോന്നിയത്. രണ്ടുപേര്‍ക്കും അത് നല്ലതായിരുന്നു. പ്രത്യേകിച്ച് എനിക്ക്. സംവിധായകന്‍ രഞ്ജിത്താണ് നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന അവസരം കൂടുതല്‍ ഉപയോഗിക്കാന്‍ പറഞ്ഞത്.

തിരക്കഥകൃത്ത് എന്ന നിലയില്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമ ചെയ്യാന്‍ സാധിക്കും. എട്ടു കൊല്ലത്തിനിടയില്‍ എട്ടോ പത്തോ ചെയ്യാം. എന്നാല്‍ നടന്‍ എന്ന നിലയില്‍ ഞാന്‍ ഈ കാലയളവില്‍ 100 പടം എങ്കിലും അഭിനയിച്ചു. പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണ്. അതിന് ശേഷം ജയന്‍ വെള്ളം, ക്യാപ്റ്റന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി. മറ്റൊരു വശത്ത് ഞാനും പാവട, വിക്രമാദിത്യന്‍ പോലുള്ള സിനിമകള്‍ ചെയ്തു.

ഒന്നിച്ച് തുടര്‍ന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുറച്ചുകാലം കഴിഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകും. ഒരേ രീതിയില്‍ സിനിമകള്‍ ചെയ്ത് ഞങ്ങള്‍ക്ക് മടുത്ത് ഞങ്ങള്‍ പരസ്പരം വെറുക്കുന്ന അവസ്ഥ ഉണ്ടായേനെ. അതിന് മുന്‍പ് തന്നെ അത്തരം ഒരു തീരുമാനം എടുത്തത് നന്നായി. 

അത് കാരണം ജയസൂര്യയുടെ കരിയറിലും മാറ്റം വന്നു. എന്‍റെ കരിയറിലും മാറ്റം വന്നു. അത് നല്ലൊരു തീരുമാനമായിരുന്നു- അനൂപ് മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

'കുടുംബവിളക്കിലെ സഞ്ജന മൗനരാഗത്തിലെ കിരണിനെ വിവാഹം കഴിച്ചോ ?' : ചിത്രം കണ്ട് പകച്ച് ആരാധകര്‍

സീതരാമത്തിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍; 'ലക്കി ഭാസ്കർ' ഷൂട്ടിംഗ് ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios