Kudumbavilakku : 'എന്തൊക്കെയാണ് സുമിത്രയോട് ചെയ്യുന്നത്?', സ്‍ത്രീ ചോദിച്ചു, ദേവി മേനോൻ പറയുന്നു
'കുടുംബവിളക്കി'ലെ അച്ഛമ്മയെ കുറിച്ച് പറഞ്ഞാൽ ആരും ആദ്യം ഒന്ന് മുഖം കറുപ്പിക്കും. ആ നെഗറ്റീവ് വേഷം അത്രയും തന്മയത്തത്തോടെയാണ് ദേവി മേനോൻ കൈകാര്യം ചെയ്യുന്നത്. സാരിയൊക്കെ ഉടുത്ത് ക്രൂരമായി പെരുമാറുന്ന ഒരു അമ്മായി അമ്മ, കുശുമ്പ് പറഞ്ഞ്, ദേഷ്യം കാണിച്ചുള്ള തീർത്തും ഒരു നെഗറ്റീവ് വേഷം, അതാണ് സരസ്വതി അമ്മ.
'കുടുംബവിളക്കി'ലെ ( kudumbavilakku) അച്ഛമ്മയെ കുറിച്ച് പറഞ്ഞാൽ ആരും ആദ്യം ഒന്ന് മുഖം കറുപ്പിക്കും. ആ നെഗറ്റീവ് വേഷം അത്രയും തന്മയത്തത്തോടെയാണ് ദേവി മേനോൻ (Devi menon) കൈകാര്യം ചെയ്യുന്നത്. സാരിയൊക്കെ ഉടുത്ത് ക്രൂരമായി പെരുമാറുന്ന ഒരു അമ്മായി അമ്മ, കുശുമ്പ് പറഞ്ഞ്, ദേഷ്യം കാണിച്ചുള്ള തീർത്തും ഒരു നെഗറ്റീവ് വേഷം, അതാണ് സരസ്വതി അമ്മ. എന്നാൽ സീരിയലിലെ സരസ്വതി അമ്മ യഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണെന്നാണ് പുതിയൊരു വീഡിയോ പറയുന്നത്.
ബാംഗ്ലൂരിൽ ജീവിച്ച് വന്ന ദേവി മേനോന് ഏറ്റവും ഇഷ്‍ടമുള്ള വസ്‍ത്രം ജീൻസും ടോപ്പുമാണ്. പരമ്പരയിലെ തന്നെ നടനും യുട്യൂബറുമായ ആനന്ദ് നാരായണനാണ് തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ശത്രുവായ സരസ്വതി അമ്മയുടെ യഥാർത്ഥ ജീവിതമായ ദേവി മേനോനെ പരിചയപ്പെടുത്തിയത്. 'കുടുംബവിളക്കി'ൽ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് നാരായണൻ അവതരിപ്പിക്കുന്നത്.
വിവാഹ ശേഷം ഭർത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് പോയ ദേവി 28 വർഷം അവിടെ തന്നെ ജീവിച്ചു. അവിടെ ഭർത്താവിനൊപ്പം അഡ്‍മിനിസ്‍ട്രേഷൻ ഓഫീസറായി ജോലിയുമുണ്ടായിരുന്നു. ഭർത്താവ് റിട്ടയർ ആയപ്പോൾ ദേവിയും വിആർഎസ് എടുത്ത് കൊച്ചിയിൽ സെറ്റിലായി. രണ്ട് മക്കളുണ്ട് ദേവിക്ക്. രണ്ടുപേരും ഐടി എഞ്ചിനിയേഴ്‍സ് ആണ്. കുടുംബ വിശേഷം കഴിഞ്ഞ് അഭിനയത്തിലേക്ക് എത്തിയ കാര്യവും ദേവി പറഞ്ഞു. സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. എട്ട് സിനിമകൾ ചെയ്‍തിട്ടുണ്ട്. ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങിയ പ്രധാനികൾക്കൊപ്പം വേഷം ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു. രണ്ട് വര്‍ഷം മുമ്പ് ചെയ്‍ത 'ഇഷ' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 12ഓളം സീരിയൽ ചെയ്‍തിട്ടുണ്ട്. പതിമൂന്നാമത്തെ സീരിയല്‍ ആണ് 'കുടുംബവിളക്ക്'. എന്നാൽ നെഗറ്റീവ് റോള്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്.
വസ്‍ത്രസ്വാതന്ത്ര്യത്തെ കുറിച്ചും ദേവി മനസ് തുറന്നു. തനിക്ക് ഏറ്റവും ഇഷ്‍ടം പാന്റും ടോപ്പുമാണ്. തന്റെ ഇഷ്‍ടത്തിന് എതിരായി ഭർത്താവോ കുട്ടികളോ ഒരിക്കലും ഒരു വസ്‍ത്രം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല. എനിക്ക് ഏത് വസ്ത്രം ധരിക്കാനും പൂർണ സ്വാതന്ത്ര്യമുണ്ട്. സാരിയും വേഷ്‍ടിയുമൊക്കെ ഉടുക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. അത് അവരവരുടെ താൽപര്യമാണ്. ഞാൻ ജോലിക്ക് പോകുന്നതുകൊണ്ട് ആർക്കും പരാതിയില്ലെന്നും ദേവി അഭിമുഖത്തിൽ പറയുന്നു. 'കുടുംബവിളക്കി'ന് ശേഷമാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒരു ദിവസം എന്നെ, ഒരു സ്‍ത്രീ വിളിച്ചുനിർത്തി എന്നെ വഴക്കുപറഞ്ഞു. നിങ്ങൾ എന്തൊക്കെയാണ് സുമിത്രയോട് ചെയ്യുന്നത് എന്ന് ചോദിച്ചു. ഇത് കഴിഞ്ഞ് ഞാൻ മാസ്‍ക് ഊരി ഒന്നു ചിരിച്ചു. അപ്പോൾ ഇത്ര സാധുവാണോ നിങ്ങൾ എന്ന് ചോദിച്ച് കുറേ നേരം സംസാരിച്ചു.