എന്തുകൊണ്ട് ദയ അശ്വതിക്കെതിരെ അമൃത സുരേഷ് കേസ് കൊടുത്തു: വിശദമാക്കി സഹോദരി അഭിരാമി
കഴിഞ്ഞ രണ്ട് വർഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് പരാതിയില്‍ പറയുന്നത്.
കൊച്ചി: തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിമും മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായ ദയ അശ്വതിക്കുമെതിരെ പരാതിയുമായി ഗായിക അമൃത സുരേഷ് രംഗത്ത് എത്തിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയതിന്റെ രേഖകൾ അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് വാര്‍ത്തയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് പരാതിയില്‍ പറയുന്നത്. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ അമൃത, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞു. പരാതി പൊലീസ് പരിശോധിക്കുകയാണ് എന്നാണ് വിവരം.
അതേ സമയം എന്തുകൊണ്ടാണ് ബിഗ്ബോസില്‍ അടക്കം ഒന്നിച്ചുണ്ടായിരുന്ന ദയ അശ്വതിക്കെതിരെ അമൃത പരാതി നല്‍കിയത് എന്ന് വിശദീകരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി. തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഭിരാമി ഈ കാര്യം വ്യക്തമാക്കുന്നത്.
'ബിഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു കളിയുടെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി. പിന്നീട് അമൃത ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചെല്ലാം അവര്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല. ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താൽപര്യമില്ല.അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച വീഡിയോ കാരണമാണ്. അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു... കഷ്ടം എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് അവരുടെ പുതിയ വീഡിയോ.
വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു. ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി ഇത് പാടില്ലെന്ന് പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷെ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസിലാക്കാം.എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ല അതിനാല്‍ കേസ് നല്‍കി' -അഭിരാമി വീഡിയോയില്‍ വ്യക്തമാക്കുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്:ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍
ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ബോളിവുഡ് വിജയത്തിലേക്ക്; ഗദര്‍ 2 പഠാനെ തോല്‍പ്പിക്കുമോ?