Asianet News MalayalamAsianet News Malayalam

'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം എപ്പോഴും വൈറലാണ്.

Amrita Nair looks beautiful in a saree Pictures gone viral vvk
Author
First Published Jun 26, 2024, 1:59 PM IST

തിരുവനന്തപുരം: മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം എപ്പോഴും വൈറലാണ്. ഇപ്പോഴിതാ അമൃത പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിഥുനത്തിലെ തിരുവോണം എന്ന ക്യാപ്‌ഷണോടെയാണ് സാരിയിൽ സുന്ദരിയായുള്ള ചിത്രങ്ങൾ. പിറന്നാൾ ആണോയെന്ന കമന്റിന് അതെ എന്ന് താരം മറുപടി നൽകിയത്തോടെ നിരവധിപ്പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്നു മാറ്റിനിർത്തപ്പെട്ടതിന്റെ വേദന പങ്കുവെച്ച് നടി അടുത്തിടെ എത്തിയിരുന്നു. താന്‍ പഠിച്ച സ്കൂള്‍ തന്നെയാണ് തന്നോട് ഇത്തരമൊരു കാര്യം ചെയ്തിരിക്കുന്നതെന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. 'ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം'.

മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത "എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞിരുന്നു. നിരവധിയാളുകളാണ് പിന്നാലെ താരത്തിന് പിന്തുണയറിയിച്ച് എത്തിയത്.

20 കൊല്ലം പഴക്കമുള്ള 'ഗോസിപ്പ് ഭൂതത്തെ' തുറന്ന് വിട്ട് തൃഷയുടെ പോസ്റ്റ്; ദളപതി തൃഷ ബന്ധം വീണ്ടും ചര്‍ച്ച !

'ആ സിനിമയുടെ കഥ അസംബന്ധം, പക്ഷെ': കരീനയുടെ ചിത്രത്തെക്കുറിച്ച് അമ്മായിയമ്മ ഷര്‍മ്മിള ടാഗോര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios