'അമ്മ അടുക്കളയിൽനിന്നും അരങ്ങത്തേക്ക്': വീഡിയോ പങ്കുവെച്ച് അമൃത നായർ

അമ്മ കുറച്ചുനാളുകളായി ഡാൻസ് പഠികുന്നുണ്ടെന്നും ഇന്ന് അമ്മയുടെ ആദ്യത്തെ സ്റ്റേജ് പരിപാടിയാണെന്നും പറഞ്ഞാണ് അമർത വ്ലോഗ് ആരംഭിക്കുന്നത്.

Amma from the kitchen to the arena Amrita Nair shared mother dance video vvk

കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. അമൃതയുടെ യൂട്യൂബ് ചാനലിലൂടെ അമ്മയും പ്രേക്ഷകർക്ക് പരിചിതയാണ്. ഇപ്പോഴിതാ, അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം സാധിച്ചതിൻറെ സന്തോഷം പങ്കുവെയ്ക്കുകയാണ് അമൃത.

അമ്മ കുറച്ചുനാളുകളായി ഡാൻസ് പഠികുന്നുണ്ടെന്നും ഇന്ന് അമ്മയുടെ ആദ്യത്തെ സ്റ്റേജ് പരിപാടിയാണെന്നും പറഞ്ഞാണ് അമർത വ്ലോഗ് ആരംഭിക്കുന്നത്. "വിമൻസ് ഡേയിലാണ് ഞാൻ ഈ വീഡിയോ എടുക്കുന്നത്. ഇത് അമ്മയ്ക്ക് വേണ്ടയാണ്. ഇന്ന് അമ്മയുടെ ദിവസമാണ്, കാരണം പുള്ളിക്കാരിയുടെ കുറെ വർഷത്തെ ആഗ്രഹം സഫലമാവുകയാണ് ഇന്ന്. ഡാൻസ് കളിക്കാൻ ഭയങ്കര ഇഷ്ടമാണ് അമ്മയ്ക്ക്. എനിക്കും ഇഷ്ടമാണ് പക്ഷേ ഇപ്പോൾ പോയി പഠിക്കാൻ ഒട്ടും സമയമില്ല. അമ്മയ്ക്ക് അന്നത്തെ ആ ഒരു അവസ്ഥയിൽ പഠിക്കാനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല.

ഇപ്പോഴാണെങ്കിൽ സമയവും സാഹചര്യവും ഉണ്ട്. കുറച്ച് നാളെ ആയിട്ടുള്ളു. ഞാൻ സത്യത്തിൽ അധികം പ്രോൽസാഹിപ്പിച്ചിട്ടില്ല, കാരണം ഒന്നു രണ്ട് തവണ വയ്യായ്കയൊക്കെ വന്നു, ശരീരം ഇളകുമ്പോൾ കൂടുതൽ ബുദ്ധിമുട്ടാകും. പക്ഷേ അമ്മ അതൊന്നും വക വെച്ചിട്ടില്ല"- അമൃത പറയുന്നു. ഡാൻസ് കളിക്കുന്നതിൻറെ കുറെയധികം ഭാഗവും വീഡിയോയിൽ കാണിക്കുന്നുണ്ട്. അമ്മ തൻറെ സ്വന്തം റിസ്കിലാണ് കളിച്ചതെന്നും ഇടയ്ക്ക് വയ്യാതെ ആയെന്നും അമൃത അവസാനം പറയുന്നുണ്ട്. എങ്കിലും കൂടെയുള്ളവർ നന്നായി സപ്പോർട്ട് ചെയ്തതയായും താരം സൂചിപ്പിക്കുന്നുണ്ട്. അമ്മയും മകളും എന്നും സന്തോഷമായിരിക്കട്ടെയെന്നാണ് ആരാധകരുടെ കമൻറ്.

'ഞാനാണിവിടെ അധികാരി, എല്ലാര്‍ക്കും മേധാവി': പവര്‍ റൂം അധികാരം കേട്ട് വണ്ടറടിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍.!

അജിത്ത് എന്താണ് എപ്പോഴും നരച്ച മുടിയുമായി അഭിനയിക്കുന്നത്; കാരണം ഇതാണ് വെളിപ്പെടുത്തല്‍

Latest Videos
Follow Us:
Download App:
  • android
  • ios