അഭിഷേക് ഐശ്വര്യ വിമാഹമോചന ഗോസിപ്പിലെ നായിക നിമ്രതിന് അമിതാഭ് അന്ന് അയച്ച കത്ത് !
അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വേർപിരിയലിന്റെ വക്കിലാണെന്നും അഭിഷേകിന് നടി നിമ്രത് കൗറുമായി ബന്ധമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്കിടെ, അമിതാഭ് ബച്ചൻ നിമ്രതിന് മുൻപ് എഴുതിയ കത്ത് വൈറലായി.
കൊച്ചി: കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വേര്‍പിരിയലിന്റെ വക്കിലാണ് എന്ന രീതിയില്‍ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനോട് ബച്ചൻ കുടുംബമോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾക്കിടയിൽ, അഭിഷേക് ബച്ചന് നടി നിമ്രത് കൗറുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇതിലും പരസ്യ പ്രതികരണങ്ങളൊന്നും ഒരു ഭാഗത്ത് നിന്നും വന്നിട്ടില്ല.
ഈ വിവാദങ്ങൾക്കിടയിൽ അമിതാഭ് ബച്ചൻ നിമ്രത് കൗറിന് മുന്‍പ് എഴുതിയ കത്തിന്റെ ഫോട്ടോ വൈറലായിരിക്കുകയാണ്. 2022-ൽ ദസ്വി എന്ന ചിത്രത്തിലെ നിമ്രതിന്റെ അഭിനയത്തെ പ്രശംസിച്ചാണ് കത്ത് എഴുതിയത്.
അതിൽ ഇങ്ങനെ പറയുന്നത്. "നമ്മള് തമ്മില്‍ വലിയ സംസാരം ഉണ്ടായിട്ടില്ല. അവസാനം കണ്ടത് വൈആര്‍എഫ് സ്റ്റുഡിയോയില്‍ കാഡ്ബറിയുടെ പരസ്യ വേളയിലാണ്. ദസ്വിയിലെ താങ്കളുടെ അഭിനയം ഗംഭീരമാണ്. എന്റെ എല്ലാം അഭിനന്ദനങ്ങളും.
നടി തന്നെ ഈ സമയത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. "പതിനെട്ട് വര്‍ഷം മുന്‍പ് ഞാന്‍ മുംബൈയില്‍ എത്തി. അമിതാഭ് ബച്ചന് എന്റെ പേര് അറിയാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല. അദ്ദേഹം ഞങ്ങളൊന്നിച്ച് പരസ്യത്തില്‍ അഭിനയിച്ചത് ഓര്‍ക്കുന്നു. എനിക്ക് എന്റെ ചിത്രത്തിലെ അഭിനയം അഭിനന്ദിച്ച് പൂക്കളും സന്ദേശവും അയക്കുന്നു. എല്ലാം ഒരു വിദൂര സ്വപ്നം പോലെ തോന്നുന്നു" എന്നാണ് നിമ്രിത് ഇതിന് ക്യാപ്ഷന്‍ നല്‍കിയത്.
രണ്ട് വർഷം മുമ്പ് ജിയോസിനിമയിലും നെറ്റ്ഫ്ലിക്സിലും ഡയറക്ട്-ടു-ഡിജിറ്റൽ റിലീസായിരുന്നു ദസ്വി. അഭിഷേക് ബച്ചൻ, നിമ്രത് കൗർ എന്നിവരെ കൂടാതെ യാമി ഗൗതവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തുഷാർ ജലോട്ടയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം നിർമ്മിച്ചത് മഡോക്ക് ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ്.
വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തം; അതിനിടെ ഐശ്വര്യയും അഭിഷേകും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നു !