'എന്‍റെ മുന്‍ കാമുകന്മാര്‍ കാണുക': ആ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമല പോള്‍

കുമരകത്ത് ഭർത്താവ് ജഗദ് ദേശായിക്കും കുഞ്ഞിനുമൊപ്പം അമല പോൾ വിവാഹ വാർഷികം ആഘോഷിച്ചു. 

Amala Paul and Jagat Desai celebrate their first wedding anniversary with their son viral video

കുമരകം: വിവാഹ വാര്‍ഷിക ആഘോഷം ഗംഭീരമാക്കി അമല പോള്‍. കുമരകത്താണ് ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പവും കുഞ്ഞ് ഇളെയ്ക്കൊപ്പവും അമല വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കായലിന് നടക്ക് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹവാര്‍ഷിക ആഘോഷം. ഇതിന്‍റെ ദൃശ്യങ്ങള്‍ നടി തന്നെ പുറത്തുവിട്ടിട്ടുണ്ട്. 

2023 നവംബര്‍ 30ന് ആയിരുന്നു അമലയുടെ വിവാഹം. വിവാഹ വാര്‍ഷിക ആഘോഷ വീഡിയോയ്ക്കൊപ്പം മനോഹരമായ വരികളും അമല പങ്കുവച്ചിട്ടുണ്ട്. "എന്‍റെ അമേസിംഗ് ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. കുമരകത്തെ അപ്രതീക്ഷിതമായ ആഘോഷം എന്നെ ഓര്‍മ്മിപ്പിച്ചത്  പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതിയാണ് എന്നതാണ്. ആദ്യമായി പ്രണയം പറ‍ഞ്ഞത് മുതല്‍ ഈ  മധുരകരമായ സർപ്രൈസ് വരെ, സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഇദ്ദേഹം ആത്മാര്‍ത്ഥ കാണിക്കുന്നു. ഈ  സാഹസികതയും ചിരിയും സ്നേഹവും ജീവിതകാലം നിലനില്‍ക്കുന്നത് എന്‍റെ മുന്‍ കാമുകന്മാര്‍ എല്ലാം കാണട്ടെ" എന്നാണ് അമല എഴുതിയിരിക്കുന്നത്. 

ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

കഴിഞ്ഞ ജൂണിലാണ് അമലയ്ക്ക്  ആണ്‍ കുഞ്ഞ് പിറന്നത്. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും.ഗര്‍ഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു. 

അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. അമല പോളിന്‍റേതായി അവസാനം ഇറങ്ങിയ ചിത്രം ലെവൽ ക്രോസാണ്. ജിത്തു ജോസഫ് അവതരിപ്പിച്ച ആസിഫ് അലി നായകനായ ചിത്രമാണിത്. ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

മകന് എഡിഎച്ച്ഡി, പക്ഷെ അവരോട് നന്ദിയുണ്ട്: തുറന്നു പറഞ്ഞ് ഷെല്ലി

'തീർന്നു പോകുമെന്ന് മുൻ വിധിച്ചവരെ കാണുക': ബോളിവുഡിനെ ഞെട്ടിച്ച് ഐശ്വര്യയും അഭിഷേകും

Latest Videos
Follow Us:
Download App:
  • android
  • ios