അല്‍ഫോന്‍സ് പുത്രന്‍റെ അടുത്ത ചിത്രം തമിഴില്‍; 40 അഭിനേതാക്കള്‍ക്കായി ഓഡിഷന്‍

15 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ അപേക്ഷിക്കാനാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്

alphonse puthrens next is in tamil audition from tomorrow nsn

ഗോള്‍ഡിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴില്‍. ഒരാഴ്ചയ്ക്ക് മുന്‍പ് ഒരു പുതിയ പ്രോജക്റ്റ് അണിയറയില്‍ ഒരുങ്ങുകയാണെന്ന വിവരം അദ്ദേഹം നല്‍കിയിരുന്നു. ഇപ്പോഴിതാ അത് തമിഴില്‍ ആയിരിക്കുമെന്നും അറിയിച്ചിരിക്കുകയാണ് അല്‍ഫോന്‍സ്. പുതിയ ചിത്രത്തിനുവേണ്ടിയുള്ള ഓഡിഷന്‍ നാളെ മുതല്‍ ചെന്നൈയില്‍ നടക്കുമെന്നും അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചിട്ടുണ്ട്. 

40 ക്യാരക്റ്റര്‍ റോളുകളിലേക്ക് വേണ്ട അഭിനേതാക്കളെയാണ് ഓഡിഷനിലൂടെ കണ്ടെത്തുക. 15 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ അപേക്ഷിക്കാനാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. അഭിനയം, നൃത്തം, സംഗീതം, പെയിന്റിംഗ്, സംഘട്ടനം, യോഗ, ബോക്സിംഗ്, പാചകം, സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി, റീല്‍സ് ഇവയില്‍ ഏതിലെങ്കിലും പ്രാഗത്ഭ്യമുള്ളവരായിരിക്കണം അപേക്ഷകര്‍.  എല്ലാത്തിലുമുപരി സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും ക്ഷമയും ഉള്ളവര്‍ ആയിരിക്കണം. തമിഴിലാണ് ഈ ചിത്രം. പക്ഷേ മുകളില്‍ പറഞ്ഞ കഴിവുകള്‍ തമിഴില്‍ തന്നെ പ്രകടിപ്പിക്കണമെന്നില്ല. ലോകത്തിന്‍റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും അപേക്ഷിക്കാം, എന്നാല്‍ അല്‍ഫോന്‍സിന്‍റെ കുറിപ്പ്. റോമിയോ പിക്ചേഴ്സിന്‍റെ ചെന്നൈ ഓഫീസില്‍ വച്ച് ഏപ്രില്‍ 3 മുതല്‍ 10 വരെയാണ് ഓഡിഷന്‍. ചിത്രത്തിന്‍റെ രചനയും സംഗീതവും എഡിറ്റിംഗും സംവിധാനവും താന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നതെന്നും അല്‍ഫോന്‍സ് അറിയിച്ചിട്ടുണ്ട്.

 

പ്രേമം എന്ന എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നിന്‍റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം പുറത്തെത്തിയ ഗോള്‍ഡ്. അതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല. ബോക്സ് ഓഫീസിലും ചലനമൊന്നും സൃഷ്ടിക്കാതെ പോയി ഈ ചിത്രം. വലിയ ഹൈപ്പ് ഉയര്‍ത്തിയ ചിത്രം ആയിരുന്നതിനാല്‍ തന്നെ ചിത്രം ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ വിമര്‍ശനങ്ങളും ട്രോളുകളും മൂര്‍ച്ഛയുള്ളതായിരുന്നു. പരിഹാസം കടുത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുള്ള അല്‍ഫോന്‍സ് പുത്രന്‍ അതില്‍ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. 

ALSO READ : 'കോളെജ് കാലത്ത് ആദ്യ വര്‍ഷം കെഎസ്‍യുവും അടുത്ത വര്‍ഷം എബിവിപിയും ആയിരുന്നു'; ഓര്‍മ്മ പങ്കുവച്ച് ശ്രീനിവാസന്‍

Latest Videos
Follow Us:
Download App:
  • android
  • ios