'ആദ്യ ദിവസം തന്നെ ഇങ്ങിനെ ഒരു അനുഭവം നല്ല വിഷമം ആയി', സിനിമ തിയറ്ററിലെ മോശം അനുഭവത്തെക്കുറിച്ച് ആലിസ്
എനിക്ക് ഫോൺ പിടിച്ചു വാങ്ങി നോക്കാൻ പറ്റാത്തത് കൊണ്ടാണ് അവരെ വിളിച്ചത്. സിനിമ തീർന്നപ്പോൾ ഞാൻ പോയി എന്താണ് വരാതിരുന്നത് എന്ന് ചോദിച്ചിട്ടും ഒരു തരം മോശമായ ആറ്റിറ്റ്യൂഡ് ആയിരുന്നു.
കൊച്ചി:'സ്ത്രീപദം', 'കസ്‍തൂരിമാൻ' തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്‍ത് ജനപ്രീതി നേടിയ താരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. റീൽസിലൂടെ ഭർത്താവ് സജിനും കുടുംബവുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്.
ഇപ്പോഴിതാ, തിയറ്ററിൽ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് ആലീസ ക്രിസ്റ്റി. ആടുജീവിതം സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് ആണ് സംസാരിക്കുന്നത്. "ഞാൻ രാത്രി തീയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സിനിമ തുടങ്ങിയത് മുതൽ എന്റെ അടുത്ത സീറ്റിൽ ഇരുന്ന ആൾ സിനിമ തീരുന്നത് വരെ ഒരാൾ ഫോണിൽ സിനിമ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ സിനിമ പാതിവഴിയിൽ നിർത്തി തീയറ്ററിന്റെ ബന്ധപ്പെട്ട ആളുകളോട് പോയി പരാതി പറഞ്ഞു. അവർ വന്നു നോക്കാം എന്ന് പറഞ്ഞത് പ്രകാരം ഞാൻ തിരികെ സീറ്റിൽ പോയിരുന്നു. പക്ഷേ അവർ സിനിമ തീരുന്നത് വരെയും വന്നില്ല.
എനിക്ക് ഫോൺ പിടിച്ചു വാങ്ങി നോക്കാൻ പറ്റാത്തത് കൊണ്ടാണ് അവരെ വിളിച്ചത്. സിനിമ തീർന്നപ്പോൾ ഞാൻ പോയി എന്താണ് വരാതിരുന്നത് എന്ന് ചോദിച്ചിട്ടും ഒരു തരം മോശമായ ആറ്റിറ്റ്യൂഡ് ആയിരുന്നു. സിനിമ വിജയിപ്പിക്കേണ്ടത് പ്രേക്ഷകരുടെ മാത്രം ആവശ്യം അല്ലല്ലോ. ഡ്യൂപ്ലിക്കേറ്റ് പ്രിന്റുകൾ ഇറങ്ങിയാൽ തീയറ്ററുകളിൽ എങ്ങിനെ ആളുകൾ വരും. ആ റെക്കോർഡ് ചെയ്തവന്റെ വണ്ടി നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു.
ഇത് സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാനാണ് തീരുമാനം. ആദ്യ ദിവസം തന്നെ ഇങ്ങിനെ ഒരു അനുഭവം എനിക്ക് നല്ല വിഷമം ആയി. പുള്ളിക്ക് വേണമെങ്കിൽ പറയാം, റെക്കോർഡ് ചെയ്തത് അല്ല ആരെയെങ്കിലും വീഡിയോകളിൽ കാണിച്ചത് ആണെന്ന്.
അങ്ങിനെ ആണെങ്കിൽ പോലും അപ്പുറത്തുണ്ടായിരുന്ന വ്യക്തിയ്ക്ക് സ്‌ക്രീൻ റെക്കോർഡ് ചെയ്‌താൽ അത് ഒരു ഡ്യൂപ്ലിക്കേറ്റ് പ്രിന്റായി മാറും. എനിക്ക് ഇത് അടുത്ത് കണ്ടപ്പോൾ നല്ല വിഷമം ആയി. അതുകൊണ്ടാണ് ഞാൻ പരാതിപ്പെട്ടത്. വളരെ മോശം ആണ് ഒരുപാട് നാളത്തെ അധ്വാനം ആയ ഒരു സിനിമയോട് ഇങ്ങിനെ ചെയ്യുന്നത്." ആലീസ് പറയുന്നു.
പച്ചയുടുത്ത് സുന്ദരിയായി അഞ്ജലി; 'പച്ച പിടിച്ചെന്ന്' താരം
'അന്നും ലക്ഷ്യം സിനിമ തന്നെ', പഴയകാല ചിത്രവുമായി സൂരജ് സൺ