'സുരേഷേട്ടന്‍ അധികം സംസാരിക്കണ്ട, അധികം സംസാരിച്ചാൽ ചിലപ്പോ തോറ്റുപോകും': കാരണം പറഞ്ഞ് അഖില്‍ മാരാര്‍
തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍
കൊച്ചി: തന്റെതായ നിലപാടുകളും തീരുമാനങ്ങളും തുറന്ന് പറയാൻ മടികാണിക്കാത്ത ആളാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. അദ്ദേഹം നടത്തുന്ന അഭിപ്രായങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും തുറന്ന് പറച്ചിലുകൾ നടന്നു കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍
താന്‍ മുന്‍പ് നടത്തിയ പല രാഷ്ട്രീയ വിശകലനങ്ങളും പിന്നീട് സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാകുമ്പോള്‍ തന്നെയാണ് ഞാന്‍ ബിജെപി ഭരണം നേടും എന്ന് പറഞ്ഞത്. ഇഷ്ടപ്പെട്ട നേതാവ് ആയിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016 ല്‍ തോല്‍ക്കും എന്ന് പറഞ്ഞത്. അതൊന്നും പ്രവചനം അല്ല. രാഷ്ട്രീയ കാര്യങ്ങള്‍ നിരീക്ഷിച്ച് പറയുന്നതാണ്. അത് ശരിയാകുന്നു. ഇത് ആമുഖമായി പറഞ്ഞ് സുരേഷ് ഗോപിയുടെ ചോദ്യത്തിലേക്ക് വരാം.
സുരേഷ് ഗോപി ജയിക്കും എന്ന് ഞാന്‍ പറഞ്ഞത് ബിജെപിയുടെ പ്രവര്‍ത്തനം കണ്ടിട്ടോ, സുരേഷ് ഗോപി അവിടെ നടത്തുന്ന പ്രവര്‍ത്തനം കണ്ടിട്ടോ അല്ല. എപ്പോഴും ജനം ചിന്തിക്കുന്നത് ആലോചിച്ചാണ്. സുരേഷേട്ടനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് കാണുന്നവരാണ് ജനം. ചില കാര്യങ്ങള്‍ വക്രീകരിച്ച് അദ്ദേഹത്തെ അറ്റാക്ക് ചെയ്യുമ്പോള്‍ ജനം അദ്ദേഹത്തിനൊപ്പമെ നില്‍ക്കൂ.
സുരേഷ് ഗോപിയുമായി വലിയ പേഴ്സണല്‍ ബന്ധമുള്ള ആളൊന്നും അല്ല. അദ്ദേഹത്തിന്‍റെ വീട്ടിലെ കല്ല്യാണത്തിന് എല്ലാവരും പോയി ഞാന്‍ പോയില്ല, കാരണം അത്രയ്ക്കുള്ള ബന്ധമെ ഉള്ളൂ. പുള്ളി എന്തെങ്കിലും തരുമെന്ന് വിശ്വസിച്ചുമല്ല ഞാൻ ഒന്നും പറയുന്നത്. റിയാലിറ്റിയാണ് ഞാൻ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് എയ്ഡ്സ് വന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അന്ന് സൂപ്പർസ്റ്റാറായി കത്തി നിൽക്കുന്ന സമയത്ത് ആ കുട്ടികൾക്ക് വേണ്ടി ഈ മനുഷ്യൻ നിന്നു.അതുപോലെ എൻഡോസൾഫാൻ വിഷയം വന്നപ്പോഴും അദ്ദേഹം അവർക്കൊപ്പം നിന്നു.
സുരേഷ് ഗോപി സ്വന്തം പൈസയെടുത്ത് ആളുകളെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. കരുണാകരനുമായി സുരേഷ് ഗോപിക്ക് അടുത്തബന്ധമായിരുന്നു. അന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയിട്ടും അദ്ദേഹം സ്വീകരിച്ചില്ല. സ്ഥാനമാനങ്ങളും വാങ്ങിയിട്ടില്ല.
ഞാന്‍ ഇടയ്ക്ക് മേജർ രവി സാറിനെ കണ്ടപ്പോൾ പറഞ്ഞു സുരേഷേട്ടനെ കാണുമ്പോൾ ഒന്ന് പറഞ്ഞേക്കു അധികം സംസാരിക്കണ്ട. അധികം സംസാരിച്ചാൽ ചിലപ്പോ തോറ്റുപോകും. കാരണം നിഷ്കളങ്കമായി പറയുന്ന കാര്യങ്ങൾ പിന്നീട് അപകടമാകും - അഖില്‍ മാരാര്‍ പറഞ്ഞു.
ബോക്സോഫീസില്‍ ബോംബായി ലാല്‍ സലാം; ഇനിയിപ്പോ രക്ഷ ഒടിടി; ഒടിടി റിലീസ് ഇങ്ങനെ.!
ഞായറാഴ്ച മമ്മൂട്ടിയുടെ ഭ്രമയുഗം അങ്ങ് എടുത്തു; ഒഴുകിയെത്തി ജനം, നിറഞ്ഞ് കവിഞ്ഞ് കളക്ഷന്‍.!