ഐശ്വര്യ റായി പാരീസില്‍ നല്‍കിയത് വലിയ സൂചന: 'വിവാഹ മോചന ഗോസിപ്പുമായി' ഇനി ആ വഴി പോകേണ്ടതില്ല !
എവിടെപ്പോയാലും തന്‍റെ ഫാഷനും സ്റ്റെലും വിടാത്ത ഐശ്വര്യ അതേ ആവേശത്തില്‍ തന്നെയാണ് പാരീസിലെ വേദിയില്‍ എത്തിയിരിക്കുന്നത്.
പാരീസ്: ഈ വർഷത്തെ ലോറിയൽ പാരീസ് ഫാഷൻ വീക്കില്‍ പങ്കെടുക്കാനായി നടി ഐശ്വര്യ റായ് പാരീസിലെത്തിയത്. കഴിഞ്ഞ വർഷം തിളങ്ങിയ വേദിയില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ പ്രൗഢിയോടെയാണ് മുന്‍ ലോക സുന്ദരി എത്തിയത്. മകള്‍ ആരാധ്യയ്ക്കൊപ്പം ഫാഷന്‍ഷോയുടെ പാരീസിലെ വേദിയിലേക്ക് ഐശ്വര്യ നടക്കുന്നതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.
എവിടെപ്പോയാലും തന്‍റെ ഫാഷനും സ്റ്റെലും വിടാത്ത ഐശ്വര്യ അതേ ആവേശത്തില്‍ തന്നെയാണ് പാരീസിലെ വേദിയില്‍ എത്തിയിരിക്കുന്നത്. പ്രിന്‍റുള്ള ട്രെഞ്ച് കോട്ട് ധരിച്ചാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം തന്‍റെ വിവാഹ മോതിരം ഐശ്വര്യ ധരിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അടുത്തക്കാലത്തായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഐശ്വര്യയുടെ രീതികളെ വിവാഹ മോചന സൂചനകളായി ബോളിവുഡ് മാധ്യമങ്ങള്‍ അടക്കം ചിത്രീകരിച്ചതിന്‍റെ ഭാഗമായി കൂടിയാണ് വിവാഹ മോതിരം ധരിച്ച് ഐശ്വര്യ എത്തിയത് എന്നാണ് സൂചന.
എന്തായാലും ഒരിക്കല്‍ക്കൂടി തങ്ങളുടെ വിവാഹ മോചന അഭ്യൂഹങ്ങളെ ശക്തമായി തള്ളിക്കളയുകയാണ് ഐശ്വര്യ എന്ന് തന്നെ പറയാം.
കഴിഞ്ഞ മാസം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പിരിയുന്നു എന്ന വാര്‍ത്ത ശക്തമായപ്പോള്‍ ലണ്ടനില്‍ വച്ച് അഭിഷേക് ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികൾക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ തന്‍റെ വിവാഹ മോതിരം ഉയര്‍ത്തി കാണിച്ച് പറയുന്നൊരു വീഡിയോ പുറത്തുവന്നിരിക്കുയായിരുന്നു. ബോളിവുഡ് യുകെ മീഡിയ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് നടനോട് ചോദിച്ചത്. അതിനാണ് നടന്‍ ശക്തമായി മറുപടി പറഞ്ഞത്. അതേ സമയം ഇതോടെ താല്‍ക്കാലികമായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകും എന്ന വാര്‍ത്തയ്ക്ക് അന്ത്യമാകും എന്നാണ് ബോളിവുഡിലെ സംസാരം.
ശ്രീവിദ്യയുടെ ഭര്‍ത്താവിന്‍റെയും 'വിവാഹ സമ്മാനങ്ങളുടെ' അണ്‍ബോക്സിംഗ് !