"അച്ചൂട്ടൻ വന്നശേഷം പ്രയോ​റിറ്റി അവനാണ്": കുടുംബവിശേഷവുമായി പാർവതി കൃഷ്ണ

അച്ചൂട്ടൻ വന്നശേഷം പ്രയോ​റിറ്റി അവനാണ്. അവന്റെ പ്രയോറിറ്റിക്ക് അനുസരിച്ചാണ് വർക്ക് എടുക്കുന്നത് പോലും. കുഞ്ഞ് വന്നശേഷം ലൈഫ് നന്നായി എഞ്ചോയ് ചെയ്യുന്നു. 

After Achutan comes, he is the priority says Parvati Krishna vvk

കൊച്ചി: അഭിനേത്രിയും മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. ടെലിവിഷൻ സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്നു. ഏതാനും സിനിമകളിലും തിളങ്ങിയ പാർവതി പരസ്യ ചിത്രങ്ങളിലും മിന്നും താരമാണ്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി തന്‍റെ സോഷ്യൽമീ‍ഡിയ പേജുകളിലും വളരെ സജീവമാണ്.

ഇരുവർക്കും അവ്യുക്ത് എന്നൊരു മകൻ കൂടി ഇപ്പോഴുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമായ പാർവതിയെപ്പോലെ തന്നെ ആരാധകർ അച്ചുകുട്ടൻ എന്ന് വിളിപ്പേരുള്ള അവ്യുക്തിനുമുണ്ട്. കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിൽ അടുത്തിടെ പാർവതിക്കൊപ്പം അച്ചുവും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ആദ്യമായി പാർവതി കുടുംബസമേതം ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. പൊതുവെ അഭിമുഖങ്ങൾ കൊടുക്കുന്നതിനോട് മടിയുള്ള കൂട്ടത്തിലാണ് പാർവതി. മകന് അവ്യുക്ത് എന്ന പേര് നൽകിയതിന് പിന്നിലെ കഥ പറയുന്നുണ്ട് ഇരുവരും. "അവ്യുക്തെന്നത് കൃഷ്ണന്റെ പര്യായപദമാണ്. വെറൈറ്റി പേരായതുകൊണ്ട് സെലക്ട് ചെയ്തത്. ക്രിസ്റ്റൽ ക്ലിയർ എന്നാണ് പേരിന്റെ അർത്ഥം. പ്രണയിക്കുന്ന കാലത്ത് ട്രിപ്പിങ്ങൊന്നും ഇല്ലായിരുന്നു. 

അച്ചൂട്ടൻ വന്നശേഷം പ്രയോ​റിറ്റി അവനാണ്. അവന്റെ പ്രയോറിറ്റിക്ക് അനുസരിച്ചാണ് വർക്ക് എടുക്കുന്നത് പോലും. കുഞ്ഞ് വന്നശേഷം ലൈഫ് നന്നായി എഞ്ചോയ് ചെയ്യുന്നു. അവന്റെ ചോദ്യവും ഇന്ററാക്ഷനും ചേഷ്ഠകളുമെല്ലാം നന്നായി എഞ്ചോയ് ചെയ്യുന്നുണ്ട് എന്നാണ് പാർവതി പറഞ്ഞത്. ശേഷം ഭർത്താവിന്റെ അമ്മയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചാണ് പാർവതി സംസാരിച്ചത്. പാർവതി ഷൂട്ടിനും മറ്റുമായി പോകുമ്പോൾ ബാല​ഗോപാലിന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്.

തന്റെ മകനെ ഏൽപ്പിച്ച് പോകാൻ അതിലും സുരക്ഷിതമായ മറ്റൊരു കരമില്ലെന്നാണ് പാർവതി പറയുന്നത്. അമ്മായിയമ്മയുമായി ഞാൻ എപ്പോഴും അടിയാണ്. അതുപോലെ തന്നെ നല്ല സ്നേഹത്തിലുമാണ്. എന്റെ അമ്മയുമായും ഞാൻ ഇതുപോലെ തന്നെയാണ്. എന്റെ ഇമോഷൻസ് അപ്പോൾ തന്നെ മറ്റൊരാളോട് കാണിക്കുന്നയാളാണ് ഞാൻ" എന്നാണ് അമ്മായിയമ്മയെ കുറിച്ച് സംസാരിച്ച് പാർവതി പറഞ്ഞത്.

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം: ഇത്തവണ മാറ്റിപ്പിടിക്കാന്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു

അഭിനയത്തിലും പ്രൊഡക്ഷൻ ടീമിലും തിളങ്ങി ഷിബിൻ മാത്യു; "ലിറ്റിൽ ഹാർട്സ്" പ്രദർശനം തുടരുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios