Asianet News MalayalamAsianet News Malayalam

'അവസാനം കല്യാണക്കത്തിൽ വരെയെത്തി'; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

സംവിധായകൻ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ ഭാവി വരൻ. 

actress sreevidya mullachery share wedding card details
Author
First Published Jun 25, 2024, 3:06 PM IST

വിവിധ സിനിമകളിലും സീരിയലുകളിലും മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ ആയിരുന്നു താരത്തെ കൂടുതൽ പേർ അറിഞ്ഞ് തുടങ്ങിയത്. അഭിനയത്തിൽ മാത്രമല്ല അവതരണത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്. നടിയുടെ വിവാഹ നിശ്ചയം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. വിവാഹത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ കല്യാണക്കുറി അടിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി. വെഡിങ് കാർഡ് കണ്ടുപിടിക്കാൻ കുറച്ചധികം ബുദ്ധിമുട്ടിയെന്ന് താരം പറയുന്നു. കുറച്ച് എന്റെയും ഏട്ടന്റെയും ഇഷ്ടത്തിന് ബാക്കി വീട്ടുകാരുടെ ഇഷ്ടത്തിന് അങ്ങനെയാണ് ചെയ്തതെന്ന് ശ്രീവിദ്യ പറയുന്നു. "അവസാനം രാഹുൽ ആൻഡ് ശ്രീവിദ്യ ഒരു കല്യാണ കത്തിൽ വന്നു, എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. നമ്മൾ ഒരുപാട് ഒന്നിച്ച് യാത്ര ചെയ്തു, പ്രേമിക്കാം എന്നുള്ളത് ഈസിയാണ്, അത് കല്യാണത്തിലെത്തിക്കുകയാണ് ബുദ്ധിമുട്ട്. എല്ലാ റിലേഷൻഷിപ്പും വർക്ക് ആവണമെന്നില്ല, ഇത് വലിയൊരു കാര്യമാണ് ദൈവത്തിന്റെ അനുഗ്രഹമായാണ് ഞാൻ കാണുന്നത്" ശ്രീവിദ്യ പറയുന്നു.

രണ്ട് കല്യാണക്കുറികളാണ് തയാറാക്കിയിരിക്കുന്നത്. ഒന്ന് മലയാളത്തിലും മറ്റൊന്ന് ഇംഗ്ലീഷിലുമാണ് തയാറാക്കിയത്. കാർഡ് അടിപൊളിയാണെന്നാണ് ആരാധകർക്ക് പറയാനുള്ളത്. നിരവധിപേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. സംവിധായകൻ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ ഭാവി വരൻ. 

സൈബർ ബുള്ളിയിങ്ങിൽ വിഷമമില്ല, കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം: ജാസ്മിന്‍ പറയുന്നു

'ഇനി അഞ്ച് മാസം കൂടെയുണ്ട്. സെപ്റ്റംബര്‍ 8 ന്, രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചിട്ടാണ് വിവാഹം. വിവാഹത്തിന് ശേഷം രാഹുലിന്റെ നാട്ടില്‍ വച്ച് പത്താം തിയ്യതി റിസപ്ഷന്‍ നടത്താം എന്നാണ് തീരുമാനം. പക്ഷെ അതിന്റെ കൃത്യമായ ഡേറ്റ് പ്ലാന്‍ ചെയ്തിട്ടില്ല. കല്യാണത്തിന്റെ ഡേറ്റ് മാത്രമേ ഇപ്പോള്‍ എടുത്തിട്ടുള്ളൂ' എന്നായിരുന്നു വിവാഹ തിയതി അറിയിച്ച് താരം ആരാധകരോട് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios