അവധിക്കാലം അടിപൊളിയാക്കണ്ടേ, ലക്ഷദ്വീപിലേക്ക് വിട്ട് ശ്രുതി രജനികാന്ത്

ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

actress shruthi rajanikanth share lakshadweep trip photos

കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രീതി നേടിയ ഹാസ്യ പരമ്പരയാണ് 'ചക്കപ്പഴം'. സീരിയലിലെ കുട്ടി താരം റൈഹു മുതൽ പ്രധാന കഥാപാത്രമായ ഉത്തമനായി എത്തുന്ന ശ്രീകുമാർ വരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണിപ്പോൾ. അവരിൽ ഒരാളാണ് പൈങ്കിളി എന്ന കഥാപാത്രമായി എത്തുന്ന ശ്രുതി രജനികാന്ത്. ബാല താരമായി സീരിയലിൽ എത്തുകയും, സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത താരമായ ശ്രുതി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ശ്രുതി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് യാത്രയിലാണ് താരം. ക്രുയിസ് കപ്പൽ കയറുന്നതിന്റെയും യാത്രയുടെയും ഏതാനും ചിത്രങ്ങളാണ് ശ്രുതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അമ്മയും അച്ഛനുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താരത്തിന്റെ യാത്ര. എൻറെ അടുത്ത യാത്ര എവിടേക്കാണെന്ന് കണ്ടുപിടിക്കൂവെന്ന ക്യാപ്ഷനോടെയാണ് ആദ്യത്തെ ചിത്രം താരം പങ്കുവെചച്ചത്. പിന്നാലെയാണ് ലക്ഷദ്വീപിലേക്കാണെന്ന് നടി തന്നെ വെളിപ്പെടുത്തിയത്. ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ച് നേരത്തെ നടി പറഞ്ഞിട്ടുണ്ട്. "അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ സിനിമയില്‍ വരണമെന്നത്. 'ഉണ്ണിക്കുട്ടന്‍' എന്ന സീരിയലിൽ ബാലതാരമായാണ് തുടക്കം. ബാലതാരമായി വന്നത് സിനിമയിലായിരുന്നെങ്കില്‍ കരിയറില്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേനെയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. നാലാം ക്ലാസുവരെ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തു. ഒടുവില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ 'ചക്കപ്പഴ'ത്തിലേക്കെത്തുന്നത്. ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്തിയതിനു പിന്നില്‍ എന്റെയും അച്ഛന്റെയും കഷ്ടപ്പാടുണ്ട്. അച്ഛന്റെ പേര് രജനീകാന്ത് എന്നായതുകൊണ്ട് ഒരിക്കല്‍ കേട്ടവര്‍ മറക്കില്ല. അതും ഗുണം ചെയ്തു.

ആക്ടിങ്, ഡാന്‍സിങ്, മോഡലിങ്, ആര്‍.ജെ. എല്ലാത്തിലും കൈവെച്ചിട്ടുണ്ട്. ആര്‍ട്സിനൊപ്പം സ്പോര്‍ട്സിലും ശ്രദ്ധിച്ചു. എന്തും പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടമാണ്. 'കിങ്ങിണി കളിപ്പാട്ടം' എന്നൊരു നോവലും എഴുതി. പറ്റുമെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്" എന്നും താരം പറഞ്ഞിരുന്നു.

ഇങ്ങനെ രണ്ട് മക്കളെ കിട്ടാൻ എന്ത് ഭാഗ്യമാണ് ഞാൻ ചെയ്തത്..; മനം നിറഞ്ഞ് നടി ലക്ഷ്മി പ്രമോദ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios