മകന് ദുബൈ കിരീടാവകാശിയുടെ പേര് നൽകി ഷംനയും ഷാനിദും
കുഞ്ഞിന് പേരിട്ട് ഷംന കാസിം.
തന്റെ ആദ്യ കൺമണിയെ വരവേറ്റിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ.
ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം.
'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ' എന്ന് ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേത് : കുറിപ്പ്
വിവാഹത്തിന് മുന്‍പ് ജൂണ്‍ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നാലെ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് ഷംന അടുത്തിടെ അറയിച്ചു. തന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ന് ആണെന്നാണ് ഷംന പറഞ്ഞത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുകയെന്നും താരം അറിയിച്ചിരുന്നു.
കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ ശ്രദ്ധനേടുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന ബിഗ് സ്ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും ഷംന സജീവമായി തന്നെയുണ്ട്.