'എന്നെ കാണാന്‍ പന്നിയെ പോലെയെന്ന് പറഞ്ഞു'; പ്രസവശേഷം വന്ന കമന്‍റുകളെ കുറിച്ച് ഷംന കാസിം
'ഗുണ്ടൂർ കാരം' സിനിമയിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഷംനയുടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം റിയാലിറ്റി ഷോയിലൂടെ എത്തി വെള്ളിത്തിരയിലെ നായിക ആയി മാറിയ ആളാണ് ഷംന കാസിം. മലയാളി ആണെങ്കിലും ഷംനയെ ഏറ്റവും കൂടുതൽ പ്രിയങ്കരിയാക്കിയത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച് ഷംന നേടിയെടുത്തത് തെന്നിന്ത്യയിലെ മുൻനിര നായിക എന്ന പദവിയാണ്. ഇവിടങ്ങളിൽ പൂർണ എന്ന പേരാണ് ഷംന അറിയപ്പെടുന്നതും. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. അടുത്തിടെ ആയിരുന്നു താരം അമ്മയായതും. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിട്ട കമന്റുകളെ കുറിച്ച് തുറന്നു പറയുകയാണ് ഷംന.
സേ സ്വാഗ് എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ഷംനയുടെ പ്രതികരണം. ഒന്നും അറിയാതെയാണ് പലരും പ്രികരിക്കുന്നത്. "ഇൻസ്റ്റാഗ്രാമിലൊക്കെ ചിലർ എന്നെ പറ്റി കമന്റ് ചെയ്യാറുണ്ട്. നിങ്ങളെ കണ്ടാൽ ഒരു പന്നിക്കുട്ടിയെ പോലെ ഉണ്ടല്ലോ എന്നൊക്കെയാണ് കമന്റ്. പക്ഷേ ഞാൻ ഇപ്പോൾ ഒരമ്മ ആണെന്ന കാര്യം അവർ മനസിലാക്കുന്നില്ല. നടിമാർ എല്ലാവരും ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്. അതിൽ ചിലർ പെട്ടെന്ന് തന്നെ മെലിഞ്ഞ് പഴയ രൂപത്തിൽ ആകും. എന്നാൽ എല്ലാവരും ഒരുപോലെ അല്ലല്ലോ. അവരുടെ ശരീരപ്രകൃതം ഒരുപോലെ അല്ലല്ലോ. പക്ഷേ ആത്മവിശ്വാസമാണ് എല്ലാം നേരിടാനുള്ള ശക്തി എന്നത്. എന്റെ ശരീരം എങ്ങനെ എന്ന് നോക്കിയല്ല ഞാൻ അഭിനയിക്കുന്നത്. തടി ഉള്ളത് കൊണ്ട് ഗുണ്ടൂർ കാരം സിനിമയിൽ അഭിനയിക്കണമോ വേണ്ടയോ എന്ന് ഞാൻ ചിന്തിച്ചതാണ്. എന്നാൽ സംവിധായകർക്ക് പ്രശ്നമില്ല, മറ്റുള്ളവരെ കുറിച്ച് എന്തിനാണ് നീ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ഭർത്താവാണ് എന്നെ പിന്തുണച്ചത്. മോശം പറയുന്നവരും നല്ലത് പറയുന്നതുമായ ആൾക്കാരുമുണ്ട്. അതിൽ നല്ലത് പറയുന്നവരെ കുറിച്ചോർത്ത് അഭിനിക്കുകയാണ് വേണ്ടത്. ആതായിരുന്നു എന്റെ ആത്മവിശ്വാസവും", എന്നാണ് ഷംന കാസിം പറഞ്ഞത്.
സ്വന്തം ഇഷ്ടങ്ങളെ, സുഖങ്ങളെ, ആഗ്രഹങ്ങളെ മാറ്റിവെച്ച അമ്മ, എന്റെ അമ്മച്ചി..; നോവോടെ ദാവീദ് ജോണ്‍
ഭർത്താവ് ഷാനിദ് ആസിഫിനെ കുറിച്ചും ഷംന വാചാലയായി. "അദ്ദേഹം നൽകിയ സപ്പോർട്ട് വളരെ വലുതാണ്. ഇതുപോലൊരാളെ കിട്ടിയതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. അദ്ദേഹം കാരണമാണ് ഞാൻ സിനിമയിലേക്ക് തിരിച്ചുവന്നതും", എന്നാണ് ഷംന പറയുന്നത്. അതേസമയം, 'ഗുണ്ടൂർ കാരം' സിനിമയിലെ 'കുർച്ചി മടത്തപ്പെട്ടി' എന്ന ഷംനയുടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും അതിന് ആരാധകർ ഏറെയാണ്.