'എനക്ക് സിനിമ പുടിക്കാത്', ഒരവസരം കിട്ടിയാൽ നിർത്തി പോകും; നിത്യയുടെ വാക്കുകേട്ട് ഞെട്ടി തെന്നിന്ത്യൻ സിനിമ

സിനിമയോട് തീരെ താല്പര്യമില്ലാത്ത ആളാണ് താനെന്ന് നിത്യ മേനന്‍. 

actress nithya menen says she didn't like film industry

ബാല താരമായി അഭിനയ രം​ഗത്തെത്തിയ നടിയാണ് നിത്യ മേനൻ. കന്നഡയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നിത്യ ഉസ്താദ് ​ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കിയ നിത്യ മേനൻ, തന്റെ കരിയറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. 

സിനിമയോട് തീരെ താല്പര്യമില്ലാത്ത ആളാണ് താനെന്നും ഇപ്പോഴും അങ്ങനെയാണെന്നുമാണ് നിത്യ മേനൻ പറഞ്ഞത്. ഒരവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും സിനിമ വിട്ട് പോകുമെന്നും നടി പറഞ്ഞു. ബിഹൈൻഡ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിത്യ മേനന്റെ വെളിപ്പെടുത്തൽ. 

"സിനിമയോട് തീരെ താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഇപ്പോഴും അങ്ങനെ തന്നെ. ഒരവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും നിർത്തി പോകും. അതാണ് ഐറണി. ഞാനിക്കാര്യം പറഞ്ഞാൽ എനിക്ക് നന്ദിയില്ലെന്ന് തോന്നും. അതുകൊണ്ട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാറില്ല. എന്റെ വ്യക്തിത്വവും സിനിമയും തമ്മിൽ വലിയ അന്തരമുണ്ട്. സാധാരണ ജീവിതമാണ് ഞാൻ ആ​ഗ്രഹിച്ചത്. യാതൊരു റെസ്ട്രിക്ഷനും ഇല്ലാതെ ഫ്രീയായി ഇരിക്കണമെന്നായിരുന്നു. ഇപ്പോഴതിന് കഴിയുന്നില്ല. അതാണ് യഥാർത്ഥത്തിൽ ഞാൻ. യാത്രകൾ ഇഷ്ടമാണ്. പാർക്കിൽ പോകാണം. മരങ്ങളിഷ്ടമാണ്. പക്ഷേ അതൊന്നും ഇപ്പോഴില്ല. ചില സമയങ്ങളിൽ സിനിമ ആവശ്യമാണോന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കരിയറിൽ നിന്നും പതിയെ മാറാം എന്ന് കരുതിയപ്പോഴാണ് ദേശീയ അവാർഡ് കിട്ടിയത്. ദൈവത്തിന്റെ തീരുമാനമാകും അത്", എന്നാണ് നിത്യ മേനൻ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

അതേസമയം, ജയം രവി നായകനായി എത്തുന്ന കാതലിക്കാ നേരമില്ലൈ എന്ന ചിത്രമാണ് നിത്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരി 14ന് തിയറ്ററുകളിൽ എത്തും. കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് സഹോദരി- സഹോദര ബന്ധമാണെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios