പിറ്റേന്ന് മുതല്‍ ജീവിതം മാറി, ഗ്രാഫ് കയറിപ്പോയി'; ജീവിതം മാറ്റിമറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് നിഷ സാരംഗ്
എനിക്ക് അങ്ങനൊരു മകന്‍ ഉണ്ടായപ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി എന്നാണെന്നും നിഷ സാരംഗ് പറയുന്നു.
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടിയാണ് നിഷ സാരംഗ്. ആ പേരിനേക്കാള്‍ ആളുകള്‍ ഇന്ന് നിഷയെ അറിയുന്നത് നീലു എന്ന പേരിലായിരിക്കും. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റി മറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗ്.
അന്ന് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങിയിരുന്നില്ല. ജസ്റ്റ് ഒന്ന് രണ്ട് പാസിംഗ് വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. കയ്യില്‍ പൈസയൊന്നുമില്ലാത്ത സമയാണ്. വണ്ടി കാശ് മാത്രമായിട്ടാണ് കുഞ്ഞുങ്ങളേയും കൊണ്ട് ഗുരുവായൂര്‍ പോകുന്നത്. ട്രെയ്‌നില്‍ വരാനുള്ള കാശ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോള്‍ ഒരു കടയില്‍ കൃഷ്ണന്റെ വിഗ്രഹം കണ്ടു എന്നാണ് നിഷ പറയുന്നത്.
കണ്ടാല്‍ കൃഷ്ണന്‍ അവിടെ നില്‍ക്കുകയാണെന്നേ തോന്നൂ. ആ ഒരു വിഗ്രഹം മാത്രമേ അങ്ങനത്തേത് ഉള്ളൂ അവിടെ. സാധാരണ എല്ലാം ഓടക്കുഴല്‍ പിടിച്ചു നില്‍ക്കുന്നതായിരിക്കും. ഇതുപക്ഷെ വെണ്ണക്കലവും പിടിച്ച് നില്‍ക്കുന്നതായിരുന്നു. ഒരു കുട്ടി നില്‍ക്കുന്നതായേ തോന്നുകയുള്ളൂ. എനിക്കത് വാങ്ങണമെന്ന് തോന്നി. പക്ഷെ അത് വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ ബസിന് പോകാനുള്ള കാശ് മാത്രമേ കാണൂ എന്നും നിഷ ഓർക്കുന്നു.
അത് കളഞ്ഞിട്ട് പോകാന്‍ തോന്നിയില്ല. വില പേശി പേശി വാങ്ങി. ഒരു കുട്ടിയെ കയ്യില്‍ എടുക്കുന്നത് പോലെയാണ് ഞാന്‍ ആ വിഗ്രഹവും കൊണ്ട് പോയത്. ബസിലാണ് തിരിച്ചു പോകുന്നത്. കലൂര്‍ ഇറങ്ങി കൃഷ്ണനേയും ഒക്കത്ത് വച്ച് നടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പൈസ ബാക്കിയുണ്ടായിരുന്നില്ല. ഒക്കെ തീര്‍ന്നിരുന്നു. എന്നാലും കൃഷ്ണനെ കിട്ടിയ സന്തോഷത്തിലായിരുന്നു എന്നാണ് താരം പറയുന്നത്.
അടിച്ചുകേറി വാ..; ഇനി വേണ്ടത് വെറും 200 കോടി, പണം വാരിക്കൂട്ടി കൽക്കി, ലക്ഷ്യം ആ സ്വപ്ന സംഖ്യ !
പക്ഷെ പിറ്റേന്ന് മുതല്‍ എന്റെ ജീവിതം മാറി. എന്റെ ജീവിതത്തിന്റെ പോക്ക് മാറി. ഗ്രാഫ് കയറിപ്പോയി. ജീവിതം വേറൊരു റൂട്ടിലായി. കൃഷ്ണന്‍ വീട്ടിലേക്ക് വന്നതിനാലാണ് അതെന്നാണ് എന്റെ വിശ്വാസം. എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് എനിക്ക് അങ്ങനൊരു മകന്‍ ഉണ്ടായപ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി എന്നാണെന്നും നിഷ സാരംഗ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..