'വിവാഹത്തിന് വെറും 365 ദിവസങ്ങൾ മാത്രം', സന്തോഷം പങ്കിട്ട് നയന ജോസൻ

നയനയുടെ വിവാഹ വിശേഷങ്ങളായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

actress nayana josan share engagement photos

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നയന ജോസൻ. ബാലതാരമായി സിനിമയിലെത്തിയ നയന ഡാൻസറും, അവതാരകയും ഒക്കെയാണ്. റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. നയനയുടെ മുഖം കുടുംബപ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത് അമൃത ടിവിയിൽ ഏറ്റവും വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ്. ഇടതൂർന്ന നീളൻ തലമുടിയും അസാധ്യ മെയ്വഴക്കവുമായി സൂപ്പർ ഡാൻസർ ജൂനിയറിൽ തിളങ്ങിയ നയന ജോസൺ ആ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുമായിരുന്നു.

നയനയുടെ വിവാഹ വിശേഷങ്ങളായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം ഇതിനോടകം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച വിശേഷത്തിൽ സന്തോഷം അറിയിക്കുകയാണ് ആരാധകർ. നയനയുടെയും വരൻ ഗോകുലിന്റെയും ചിത്രങ്ങൾക്കൊപ്പം ഇന്നേക്ക് കൃത്യം 365 ദിവസങ്ങൾ മാത്രമേ വിവാഹത്തിനുള്ളു എന്നാണ് നയന കുറിച്ചത്. തന്റെ ഏറ്റവും വലിയ ദിവസത്തിനായി അക്ഷമയായി കാത്തിരിക്കുന്നുവെന്നും നടി ചിത്രങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട്. പ്രേക്ഷകരുടെ പ്രാർത്ഥന ഉണ്ടാവണമെന്നും നയന പറയുന്നു. ഷാലിൻ സോയ അടക്കമുള്ള താരങ്ങളും നിരവധി ആരാധകരുമാണ് നയനയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

ഡാൻസിനോട് അടങ്ങാത്ത പ്രണയമുള്ള നയന ഇതിനെല്ലാം ഇടയിൽ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെയാണ് ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ കൂടെവിടെയിൽ ശ്രദ്ധേയം വേഷം താരം ചെയ്തത്. കൂടെവിടെയിൽ ഭാ​ഗമായാശേഷമാണ് അമ്മമാരും നയനയുടെ ആരാധകരായത്.

നയനയുടേത് ഒരു പ്രണയ വിവാഹമാണ്. വരനും കലാകാരൻ തന്നെ. ഡാൻസറും മോഡലുമായ ​ഗോകുലാണ് നയനയെ വിവാഹം ചെയ്യാൻ പോകുന്നത്. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ജാതി അടക്കമുള്ളവയുമായി ബന്ധപ്പെട്ട് നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ എല്ലാവരുടേയും സമ്മതത്തിനായി താൻ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് നയന കുറിച്ചിരുന്നു.

'ആൾക്കാർ നോക്കാൻ വേണ്ടി ലക്ഷങ്ങൾ മുടക്കി, അത് രഹസ്യമാക്കിയും വച്ചു'; നൂബിനുമായി വഴക്കിട്ട് ബിന്നി

Latest Videos
Follow Us:
Download App:
  • android
  • ios