ശരീരഭാരം 60ൽ നിന്ന് 80 കിലോയിലേക്ക്; മുലപ്പാല്‍ കൊടുത്ത് കുറച്ചത് 15കിലോയെന്ന് നടി; 'നിജമാവാ'എന്ന് കമന്റുകൾ
ഹമാം സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധനേടിയ മേഘ രാജന്‍.
പരസ്യങ്ങളിലൂടെ ജനപ്രീതി എടുക്കുന്ന ചിലരുണ്ട്. ഇത്തരത്തിൽ ശ്രദ്ധനേടുന്നവർ പിന്നീട് സിനിമ- സീരിയലുകളിൽ എത്തിയ കഥ നമുക്ക് മുന്നിലുണ്ട്. അത്തരത്തിലൊരാൾ ആണ് നടി മേഘ രാജൻ. തീയറ്റർ ആർട്ടിസ്റ്റ് ആയ മേഘ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ഹമാം സോപ്പിന്റെ പരസ്യത്തിലൂടെയാണ്. ഈ പരസ്യത്തിലൂടെ നിരവധി പേരുടെ ശ്രദ്ധപിടിച്ചു പറ്റിയ മേഘ തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഒരു മനുഷ്യന്റെ ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യം ഉറക്കമാണെന്ന് മേഘ രാജൻ പറയുന്നു. എട്ട് മണിക്ക് മുൻപ് ഭക്ഷണം കഴിച്ച് താൻ ഉറങ്ങുമെന്നും അതിനാൽ രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടില്ലെന്നും താരം പറയുന്നുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേഘയുടെ പ്രതികരണം. യോഗ, നീന്തൻ, നടത്തം എന്നിവ സ്ഥിരം നടത്തുന്ന മേഘ താൻ വലിയ രീതിയിൽ വണ്ണം വച്ചിരുന്നുവെന്നും അത് കുറച്ചത് എങ്ങനെ ആണെന്നും പറയുന്നുണ്ട്.
"പ്രസവ ശേഷം എന്റെ ശരീര ഭാരം വല്ലാതെ കൂടി. പ്രസവത്തിന് മുൻപ് 60 കിലോ ആയിരുന്നു ഭാരം. എന്നാൽ പ്രസവശേഷം 80 ആയി. എന്റെ വണ്ണം കണ്ട് മറ്റുള്ളവര്‍ തന്നെ അമ്പരന്നിരുന്നു. വണ്ണം കുറയ്ക്കാൻ കണ്ടെത്തിയ എളുപ്പവഴി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക എന്നതാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതിലൂടെ ഞാന്‍ കുറച്ചത് 15 കിലോ ആണ്. അതാണ് ബയോളജിക്കലി ശരിയായ രീതി", എന്നാണ് മേഘ രാജൻ പറയുന്നത്. എന്നാൽ ഇത് സത്യമാണോ എന്ന് ചിലർ ഇന്റർവ്യുവിന് താഴേ ചോദിക്കുണ്ട്. ചിലർ ഇത് ശരിയാണെന്നും പറയുന്നുണ്ട്.
'മഞ്ഞുമ്മൽ മലയാള പടമല്ലൈ' ! തമിഴ്നാട്ടിൽ ചിത്രം വിജയിക്കാൻ കാരണം ഇവ, എണ്ണിയെണ്ണി പറഞ്ഞ് നിർമാതാവ്
അതേസമയം, മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞ മേഘ, താൻ ഉപയോഗിക്കുന്നത് കാജലും വാസിലിനും മാത്രമാണെന്ന് പറയുന്നുണ്ട്. രാത്രി ഉറങ്ങുന്നതിന് മുൻപ് വെളിച്ചണ്ണയോ വിളക്കെണ്ണയോ കൊണ്ട് നന്നായി മുഖം മസാജ് ചെയ്യാറുണ്ടെന്നും നടി പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..