'എംജിയുടെ ഇലക്ട്രിക് കാര്‍ നിന്ന് കത്തി' : നടി കീര്‍ത്തി പാണ്ഡ്യന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍.!

നേരത്തെ ശരവണ കുമാര്‍ എന്നയാള്‍ തന്‍റെ എംജി മോട്ടോര്‍സിന്‍റെ ഇലക്ട്രിക് കാര്‍ കത്തിയതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

actress keerthi pandian tweet about neighbour mg zs ev car fire accident vvk

ചെന്നൈ: തമിഴിലെ അറിയപ്പെടുന്ന നടിയാണ് കീര്‍ത്തി പാണ്ഡ്യന്‍. അടുത്തിടെ നടന്‍ ആശോക് സെല്‍വനുമായുള്ള വിവാഹം നടന്നതോടെ നടി മലയാളികള്‍ക്ക് അടക്കം പരിചിതയായി.  നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ചില ചിത്രങ്ങളില്‍ ഇവര്‍ പ്രധാന നായിക വേഷത്തില്‍ എത്തിയിരുന്നു. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ചിത്രങ്ങളില്‍ മികച്ച വേഷമാണ് കീര്‍ത്തി ചെയ്തത്. മലയാള ചിത്രം ഹെലന്‍റെ റീമേക്കായിരുന്നു ഈ ചിത്രം. 

പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 90 കളിലെ ചെന്നൈയാണ് കഥ പരിസരം. എന്നാല്‍ തന്‍റെ അയല്‍വക്കത്തുണ്ടായ ഒരു ദുരന്തം തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചാണ് കീര്‍ത്തി വാര്‍ത്തകളില്‍ നിറയുന്നത്. 

നേരത്തെ ശരവണ കുമാര്‍ എന്നയാള്‍ തന്‍റെ എംജി മോട്ടോര്‍സിന്‍റെ ഇലക്ട്രിക് കാര്‍ കത്തിയതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആറ് ആഴ്ച മുന്‍പ് വാങ്ങിയ എംജി സെഡ് എസ് ഇവി കാറാണ് കത്തിയത് എന്നാണ് ശരവണ കുമാര്‍ പറയുന്നത്. തന്‍റെ വീട്ടുകാരെയും അയല്‍ക്കാരെയും ഞ‌െട്ടിച്ച് അരമണിക്കൂര്‍ കാര്‍ നിന്ന് കത്തിയെന്ന് ഇയാള്‍ പറയുന്നു. 

എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും സംഭവത്തില്‍ എംജി ഒരു പ്രതികരണവും നടത്തിയില്ലെന്നാണ് ശരവണ കുമാര്‍ പറയുന്നത്. എംജിയെപ്പോലെ വിലയുള്ള ഒരു ബ്രാന്‍റ് അതിന്‍റെ ഉപയോക്താവിന് ഒരു വിലയും നല്‍കുന്നില്ലെന്നാണ് ശരവണ കുമാറിന്‍റെ ആരോപണം. കാര്‍ കത്തുന്ന വീഡിയോ അടക്കമാണ് ട്വീറ്റ്.

ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ അയല്‍വാസിയായ കീര്‍ത്തി പാണ്ഡ്യന്‍ ഈ എക്സ് പോസ്റ്റ് ഷെയര്‍ ചെയ്ത് തന്‍റെ ആശങ്ക പങ്കുവച്ചത്. ഇത് എന്റെ അയൽക്കാരന്‍ ശരവണ കുമാറാണ്. വീട്ടിൽ ചെറിയ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു ഈ അത്യാഹിതം സംഭവിക്കുമ്പോൾ.  അവർ ആ കാറിന് സമീപത്തുണ്ടായിരുന്നെങ്കിലോ? ഇത് വളരെ അപകടകമായി മാറുമായിരുന്നു. ഇതുപോലൊരു ദുരന്തത്തെ നേരിടാനും പ്രതികരിക്കാനും നിങ്ങൾ ഉത്തരവാദികളായിരിക്കണം എന്ന് എംജി കമ്പനിയെയും അതിന്‍റെ മേധാവികളെയും ടാഗ് ചെയ്ത് കീര്‍ത്തി ചോദിക്കുന്നു.നിരവധിപ്പേരാണ് കീര്‍ത്തിയുടെ പോസ്റ്റിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

എന്‍റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുന്നത് എന്തിന്, നിങ്ങളുണ്ടായിരുന്നോ അവിടെ: തുറന്നടിച്ച് അഭിരാമി.! 

"ഗർർർ..": ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios