'മുഖം മൂടികൾ പൊളിഞ്ഞു വീഴണം, ഇതാണ് പെൺപോരാട്ടം'; ഹ​ണി റോസിന് വൻ പിന്തുണ, എങ്ങും പ്രശംസാപ്രവാഹം

ജാമ്യമില്ലാ വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 

actress Honey Rose received huge support After file a complaint against Boby Chemmanur

ലയാള സിനിമാ ലോകത്തിപ്പോൾ ഹണി റോസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുകയാണ്. സ്ത്രീവിരുദ്ധ കമന്റുകൾ ചെയ്തവർക്കെതിരെ പരാതി നൽകിയ ഹണി റോസിപ്പോൾ ബോബി ചെമ്മണ്ണൂരിനെതിരെ പരസ്യമായി രം​ഗത്ത് വന്നു കഴിഞ്ഞു. നടിയുടെ പരാതിയിന്മേൽ ബോബിയ്ക്ക് എതിരെ കേസെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ് ഈ അവസരത്തിൽ ഹണി റോസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികൾ. 

ഹണി റോസിന്റെ കമന്റ് ബോക്സ് നിറയെ പ്രശംസാപ്രവാഹം ആണ്. കൃത്യമായ നിലപാട് തുറന്നുപറഞ്ഞ് നിയമത്തിന്റെ വഴിയെ തിരിഞ്ഞ താരത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ഏവരും. 'ഇതാണ് കൃത്യമായ നിലപാട്. പേര് എടുത്ത് പറഞ്ഞ ഈ ആർജ്ജവത്തിന് ബിഗ് സല്യൂട്ട്. ഇതാണ് പെൺപോരാട്ടം', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

'നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികൾ പൊളിഞ്ഞു വീഴണം, നിങ്ങളോട് യോജിക്കുന്നു ഐക്യദാർഢ്യം അറിയിക്കുന്നു, ഇതു പോലെ എല്ലാപേരും പ്രതികരിക്കട്ടെ. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ആർക്കും ആരെയും എന്തും പറയാം എന്നുള്ളത് മാറണം. ഇത് ഒരു തുടക്കമാകട്ടെ, മറ്റു സ്ത്രീകൾക്കു പ്രചോദനമാവട്ടെ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

ആദ്യ ചിത്രത്തിന് 242 കോടി; മാർക്കോയ്ക്ക് മുന്നിൽ മമ്മൂട്ടിയും പൃഥ്വിരാജും വീണു; മോളിവുഡിലെ പണംവാരി പടങ്ങളിതാ

അതേസമയം, 'കമന്റ് ബോക്സുകളിൽ നല്ല കമന്റുകൾ വന്നതിനെ ചൂണ്ടിക്കാണിക്കുന്നവരും കൂട്ടത്തിലുണ്ട്. കമന്റ് ബോക്സ് എന്താ വൃത്തി. രണ്ട് കേസ് വന്നപ്പോൾ എല്ലാത്തിൻ്റെയും ധൈര്യം അങ്ങ് ചോർന്ന് പോയി', ഒന്നാണ് ഇവർ കമന്റ് ചെയ്യുന്നത്. ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തേക്കും. ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് കേസെടുക്കുക. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് മാസം മുന്‍പ് ഒരു ഉദ്ഘാടനത്തിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി പരാതി നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios