എന്തിനാ ഗ്ലാമര്‍ കാണിക്കുന്നത്? സിനിമ കിട്ടാനാണോ? എന്ന് ചോദിച്ചവര്‍ക്ക് ഗൗരിയുടെ കിടിലന്‍ മറുപടി.!
ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സൈബര്‍ ആക്രമണവും നേരിടാറുണ്ട്. ഗൗരിയുടെ ഏറ്റവും പുതിയ മലയാള ചിത്രം 'ഒരു സര്‍ക്കാര്‍ ഉത്പന്നമാണ്' മാര്‍ച്ച് 8നാണ് ചിത്രം റിലീസാകുന്നത്.
കൊച്ചി: മലയാളി ചലച്ചിത്ര പ്രേമികള്‍ക്ക് പരിചയപ്പെടുത്തല്‍ വേണ്ടാത്ത നടിയാണ് ഗൗരി. 96ലെ ജാനു എന്ന പത്താംക്ലാസുകാരിയുടെ വേഷത്തിലൂടെയാണ് ഗൗരി ജി കിഷന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പലരുടെയും ആദ്യപ്രണയത്തിലെ കാമുകിയെപ്പോലെ എന്ന ടാഗാണ് ഗൗരിക്ക് കിട്ടിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഗൗരി അഭിനയിച്ചു.
കഴിഞ്ഞവര്‍ഷം മലയാളത്തില്‍ ലിറ്റില്‍ മിസ് റാവുത്തര്‍, അനുരാഗം പോലുള്ള ചിത്രങ്ങളില്‍ ഗൗരി അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗൗരി. തന്‍റെ എല്ലാതരത്തിലുമുള്ള ചിത്രങ്ങള്‍ ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സൈബര്‍ ആക്രമണവും നേരിടാറുണ്ട്. ഗൗരിയുടെ ഏറ്റവും പുതിയ മലയാള ചിത്രം 'ഒരു സര്‍ക്കാര്‍ ഉത്പന്നമാണ്' മാര്‍ച്ച് 8നാണ് ചിത്രം റിലീസാകുന്നത്.
ചിത്രത്തിന്‍റെ ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഇത്തരം സൈബര്‍ ആക്രമണത്തെ എങ്ങനെ നേരിടുന്നു എന്ന കാര്യം ഗൗരി തുറന്നു പറഞ്ഞു. താന്‍ 96 ല്‍ ചെയ്ത പലരുടെയും ആദ്യ പ്രണയം പോലെയുള്ള ജാനുവാണ് എന്നാണ് പലരും കരുതുന്നത്. അതാണ് പലരും പ്രതികരിക്കുന്നത് എന്നാല്‍ ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്ന് ഗൗരി പറയുന്നു.
എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ കമന്‍റുകളില്‍ അസഹിഷ്ണുതയാണ് കാണുന്നത്. അത് ഞാന്‍ ശ്രദ്ധിക്കാതെ വിടും എന്നാല്‍ എന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അത് വിഷമിപ്പിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കി വലുതാക്കാന്‍ ശ്രമിക്കാറില്ല. ഗ്ലാമര്‍ എന്തിനാണ്? സിനിമ കിട്ടാനാണോ എന്നൊക്കെ ചോദിക്കുന്നത്. അത്തരം കമന്റുകള്‍ തനിക്ക് മാത്രമല്ല മിക്ക നടിമാര്‍ക്കും ലഭിക്കാറുണ്ടെന്നും ഗൗരി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ നാം നമ്മളെ അവതരിപ്പിക്കുന്ന ക്രിയേറ്റീവ് സ്പേസാണ്. സോഷ്യല്‍ മീഡിയയ്ക്ക് എന്തെങ്കിലും പ്രത്യേകത നല്‍കുന്ന ഒരാളല്ല താന്‍. ഒരു ഇന്‍ഫ്‌ളുവന്‍സറല്ല, നടിയാണ്. ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് അഭിനേത്രി എന്ന നിലയിലാണെന്നും ഗൗരി വ്യക്തമാക്കി. നെഗറ്റിവിറ്റി ഇഷ്ടമല്ല ശല്യമാകുന്ന അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യും.
സോഷ്യല്‍ മീഡിയ കമന്‍റുകള്‍ വ്യക്തിപരമായി എടുക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും സ്‌നേഹം മാത്രം മതിയെന്നതാണ് നയം. തന്റെ കയ്യില്‍ സീ ദ ഗുഡ് എന്നൊരു ടാറ്റുവുണ്ട്. അതാണ് തന്റെ ജീവിതത്തിലെ മുദ്രവാക്യം എന്നും ഗൗരി അഭിപ്രായപ്പെടുന്നു.
'ഗുണ' അന്ന് റിലീസായപ്പോള്‍ വിജയിച്ചില്ല; കാരണം മമ്മൂട്ടി അഭിനയിച്ച ചിത്രം