സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ ധന്യ മേരി വർഗീസ്; ചിത്രങ്ങൾ വൈറൽ
ബിഗ് ബോസ് സീസൺ നാലിലെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ധന്യ.
മലയാളത്തിലും തമിഴിലുമായി നിരവധി അവസരം കിട്ടിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി ജോണ്‍ ജേക്കബുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ബിഗ് ബോസ് സീസൺ നാലിലെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ധന്യ. ബിബി ഹൗസിൽ തന്റെ ജീവിതത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ പറ്റിയും ധന്യ വെളിപ്പെടുത്തിയിരുന്നു.
നിലവിൽ സീരിയലുകളിൽ അഭിനയിക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റഗാമിൽ ധന്യ പങ്കുവെച്ച സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മിനി ഫ്രോക്കിനൊപ്പം ലോങ് ജാക്കറ്റ് കൊടുത്ത് സ്റ്റൈൽ ചെയ്താണ് ചിത്രങ്ങളിൽ ധന്യ മേരി വർഗീസ് എത്തുന്നത്. കറുപ്പ് ഫ്രോക്കും പച്ച ജാക്കറ്റും തമ്മിലുള്ള ചേർച്ചയ്ക്കൊപ്പം താരത്തിൻറെ ലുക്കും പരിസത്തെ ഭംഗിയും എല്ലാം ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ന്യൂയോർക്കിലാണ് താരമിപ്പോൾ. മാൻഹട്ടന്റെ മാജിക്കിൽ മയങ്ങിപ്പോയി എന്നാണ് ചിത്രങ്ങൾക്ക് നടി നൽകുന്ന ക്യാപ്ഷൻ.
ഇടക്കാലത്ത് വിവാദത്തിൽപെട്ട താരത്തിന് ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയതോടെയാണ് പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനായത്. ആ സീരിയലിലൂടെയാണ് തനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസൊക്കെ കിട്ടിയതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടെ ജോണിന് ദയ എന്ന സീരിയലും കിട്ടി. ധന്യയുടെ പിതാവ് ചെക്കുകേസിൽപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ വഷളായത്.
ധന്യയും ജോണും അതിന്‍റെ ഭാഗമാവുകയും ധന്യ പ്രതിയാവുകയും ചെയ്തു. നടിയായത്കൊണ്ട് തന്നെ അത് പബ്ലിസിറ്റിയായി. കുറച്ചുനാൾ ജയിലിൽ കിടക്കേണ്ടതായും വന്നു. ബിഗ് ബോസിലെ ജയിൽ എനിക്ക് ഒന്നുമല്ലയെന്ന് പിന്നൂടൊരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഒരു മാഗസീനിന്റെ ഫോട്ടോഷൂട്ട് കണ്ടാണ് ആദ്യം ഒരു തമിഴ് ചിത്രത്തിലേക്ക് ധന്യ എത്തുന്നത്. തലപ്പാവ് ആയിരുന്നു ഇതിന് ശേഷം ചെയ്ത ചിത്രം. ഒരു ആർട്ടിസ്റ്റ് ആണെന്നാണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത് തലപ്പാവിലൂടെയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..