'ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്'; സന്തോഷം പങ്കിട്ട് വിജയ് മാധവും ദേവിക നമ്പ്യാരും

രണ്ടുവര്‍ഷം മുന്‍പ് ആയിരുന്നു ഗായകനായ വിജയ് മാധവുമായുള്ള ദേവികയുടെ വിവാഹം. 

actress devika nambiar second pregnancy

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാര്‍. നിരവധി സീരിയലുകളില്‍ നായികയായും അവതാരകയായിട്ടും ഒക്കെ നടി സജീവമായിരുന്നു. എന്നാലിപ്പോള്‍ പൂര്‍ണമായും കുടുംബിനിയായി ജീവിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് ഗായകനായ വിജയ് മാധവുമായി നടിയുടെ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ നടി ഗര്‍ഭിണി ആവുകയും പിന്നാലെ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തില്‍ മറ്റൊരു വലിയ സന്തോഷം കൂടി ഉണ്ടായെന്ന് പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും. 'ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്. ഇപ്പോള്‍ ഒരു മാസം ആകുന്നതേയുള്ളു. ഇനിയിപ്പോള്‍ ഡെയ്‌ലി വ്‌ളോഗ് ഒന്നും കാണാന്‍ സാധ്യതയില്ല. കാരണം പുള്ളിക്കാരിയ്ക്ക് ഛര്‍ദ്ദിയടക്കം ബുദ്ധിമുട്ടുകള്‍ ഇത്തിരി കൂടുതലാണ്. കഴിഞ്ഞ തവണത്തേതിനെക്കാളും കൂടുതലാണ് ഇത്തവണ. അന്നും നാല് മാസത്തോളം കട്ടിലില്‍ തന്നെയായിരുന്നു. അഞ്ചാം മാസത്തിലാണ് അത് വെളിപ്പെടുത്തുന്നതും.

'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്'; ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

കഴിഞ്ഞ ദിവസം എന്റെ പിറന്നാളായിരുന്നു. മുപ്പത്തിയേഴ് വയസായി. ഈ കാലയളവിനുള്ളിലെ ഏറ്റവും മികച്ച ബെര്‍ത്ത് ഡേ ഗിഫ്റ്റാണിത്. ഇതിനെക്കാളും വലിയ എന്ത് സമ്മാനമാണ് കിട്ടുക. ഇതൊരിക്കലും മറക്കാന്‍ പറ്റില്ല. എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. ദൈവം തരുന്നതിനെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഈശ്വരന്‍ കരുതി വെച്ചിട്ടുണ്ടാവും. അതിനെ ചേര്‍ത്ത് പിടിക്കുക. നമ്മള്‍ കരുതിയതൊക്കെ നന്നാവണമെന്ന് നിര്‍ബന്ധമില്ല. ദൈവം കരുതിയത് നല്ലതായിരിക്കും. അതിനൊപ്പം ഈയൊരു സന്തോഷം കൂടി നിങ്ങളോട് പറയുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും സ്‌നേഹവും സപ്പോര്‍ട്ടുമൊക്കെ ഉണ്ടാവണം. നേരിട്ട് വിളിച്ച് പറയാത്ത ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ പോലും ഈ വ്‌ളോഗിലൂടെയാണ് ഇക്കാര്യം അറിയുക..'. എന്നും പറഞ്ഞാണ് ദേവികയും വിജയ് മാധവും വീഡിയോ അവസാനിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios