നടി ദേവിക അമ്മയായി; സന്തോഷം പങ്കുവച്ച് വിജയ് മാധവ്

ദേവിക നമ്പ്യാർക്കും വിജയ് മാധവിനും കുഞ്ഞു പിറന്നു.

actress devika nambiar blessed with baby boy nrn

ടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും വിജയ് മാധവിനും കുഞ്ഞു പിറന്നു. വിജയ് തന്നെയാണ് ദേവിക അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.“ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി,”എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്  'ബാലാമണി'യായി തിളങ്ങിയ ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി സജീവമായിരുന്നപ്പോഴാണ് താരം വിജയ് മാധവുമായി വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് വിവാഹശേഷം സംസാരിക്കവെ ദേവികയും വിജയിയും പറഞ്ഞിരുന്നു.

തങ്ങളുടെ കുഞ്ഞതിഥി എത്തുന്ന വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും ദേവിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കുട്ടിയെ പാട്ട് കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന ഒരു പാവം ഗര്‍ഭിണിയെന്ന് പറഞ്ഞ് വിജയ് നേരത്തെ പങ്കുവെച്ച വീഡിയോ വൈറല്‍ ആയിരുന്നു. മുമ്പും ദേവികയുടെ പാട്ട് പാടുന്ന വീഡിയോ വിജയ് പങ്കുവച്ചിട്ടുണ്ട്. പാട്ടിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതും. അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍ എന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. 

2022 ജനുവരി 22ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി എത്തിയാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീത സംവിധാന രംഗത്തേക്കും ഇദ്ദേഹം കടന്നുവരികയായിരുന്നു.

ഭർത്താവിനെ ഇപ്പോഴും മാഷെയെന്നാണ് ദേവിക വിളിക്കാറുള്ളത്. അത് എന്താണെന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുമുണ്ട്. 'വളരെ നാളുകളായുള്ള ശീലമാണെന്നും പെട്ടന്ന് മാറ്റാൻ സാധിക്കില്ലെന്നും ദേവിക മുമ്പ് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ ഏട്ടാ എന്നൊക്കെ പലരും വിളിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും തനിക്ക് വരുന്നില്ലെന്നും അങ്ങനെയാണ് മാഷേ വിളി സ്ഥിരമാക്കാനായി തീരുമാനിച്ചതെന്നും', എന്നാണ് ഇവര്‍ക്ക് ദേവിക നല്‍കിയ മറുപടി.

'നൻപൻ ഡാ..'; സൊറ പറഞ്ഞ്, കളിച്ച് ചിരിച്ച് മമ്മൂട്ടിയും നാ​ഗാർജുനയും- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios