Asianet News MalayalamAsianet News Malayalam

Bigg Boss : 'നവീന്‍ ചേട്ടൻ സങ്കടമാണ് ഉദ്ദേശിച്ചതെങ്കില്‍ നല്ല കോമഡിയായിട്ടുണ്ട്', കുറിപ്പുമായി അശ്വതി

ബിഗ് ബോസിനെ സാമൂഹ്യമാധ്യമത്തില്‍ വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ തരംഗയിരിക്കുന്നത്. ബിഗ്ബോസ് ജയിലായ നവീന്റെ ഭാവത്തെ കുറിച്ചാണ് അശ്വതി കുറിപ്പിൽ പറയുന്നത്.

actress aswathy shared malayalam biggboss season 4 review about naveens jail performance
Author
Kerala, First Published Apr 24, 2022, 3:23 PM IST | Last Updated Apr 24, 2022, 3:24 PM IST

ബിഗ്‌ ബോസ് സീസണ്‍ നാല് തുടങ്ങി ഒരു മാസം തികയാറാകുമ്പോള്‍ പൊട്ടിത്തെറികളും ഇണക്കങ്ങളും പിണക്കങ്ങളുമായി ബിഗ് ബോസ് രസകരമായിക്കഴിഞ്ഞു. തികച്ചും വ്യത്യസ്‍തരായ മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ബിഗ് ബോസ് സീസണ്‍ നാല്, അതുകൊണ്ടുതന്നെ എങ്ങനെയാണ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം എന്ന് പ്രേക്ഷകരും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത 'അല്‍ഫോണ്‍സാമ്മ' എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് പ്രിയങ്കരിയയ അശ്വതി ബിഗ്‌ ബോസിനെ സസൂക്ഷ്‍മം നിരീക്ഷിക്കുന്നയാളാണ്. അശ്വതിയുടെ പുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യത്തില്‍ തരംഗമായിരിക്കുന്നത്.

ഓരോ ആഴ്‍ചയും നടക്കുന്ന വീക്കിലി ടാസ്‌ക്കിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ പോകേണ്ടവരെ കണ്ടത്തുന്നത്. മൂന്ന് പേരെ വീതം മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യുകയും ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ തമ്മില്‍ മത്സരം നടക്കുകയും ചെയ്യും. ഇതില്‍ വിജയിക്കുന്ന ഒരാള്‍ നോമിനേഷനില്‍ നിന്ന് ഒഴിവാകുകയും മറ്റ് രണ്ട് പേര്‍ ജയിലിലേക്ക് പോകുകയുമാണ് പതിവ്. ഇത്തവണ നവീന്‍, ബ്ലെസ്ലി, ജാസ്‍മിന്‍ എന്നിവരാണ് നോമിനേഷനില്‍ വന്നത്. അതില്‍നിന്ന് നവീനും, ബ്ലെസിയുമാണ് ജയിലിലേക്ക് എത്തിയത്. ജയിലില്‍ കിടക്കുന്ന നവീന്‍ ഇത് ശരിക്കുള്ള ജയിലിലാണോ കിടക്കുന്നതെന്നായിരുന്നു മത്സരം കാണുന്ന പ്രേക്ഷകരുടെ ചിന്ത. കാരണം, അത്രമേല്‍ സങ്കടത്തോടെയായിരുന്നു നവീനെ ജയിലില്‍ കണ്ടത്.

ബിഗ് ബോസ് കാണുന്ന പലര്‍ക്കും തോന്നിയ സംശയം, കുറിപ്പായി പങ്കുവച്ചിരിക്കുകയാണ് അശ്വതി പ്രസില്ല ജെറിന്‍. മോഹഭംഗ മനസ്സിലെ എന്ന പാട്ടിന്റെ വരികളോടെയാണ് അശ്വതി കുറിപ്പ് ആരംഭിക്കുന്നത്. നവീനേട്ടാ, നിങ്ങള് ബിഗ്‌ ബോസിന്റെ ജയിലില്‍ അല്ലേ കിടക്കുന്നത്, അല്ലാതെ ചെയ്യാത്ത കൊലക്കുറ്റവും പേറി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അല്ലല്ലോ, എന്നാണ് രസകരമായി അശ്വതി ചോദിക്കുന്നത്. ചേട്ടന് മനസ്സില്‍ നല്ല വിഷമമായിരിക്കും, പക്ഷെ കാണുന്ന പ്രേക്ഷകര്‍ക്ക് നല്ല കോമഡിയായാണ് തോന്നുന്നതെന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.  നവീന്റെ രസകരമായ ചിത്രത്തോടൊപ്പമാണ് അശ്വതിയുടെ കുറിപ്പുള്ളത്.

പിന്നീട് നടന്നത് വാശിയും വെല്ലുവിളിയും നിറഞ്ഞ മത്സരമായിരുന്നു. ബ്ലെസി ആദ്യമെ തന്നെ ടാസ്‌ക്കില്‍ നിന്നും ഔട്ട് ആയിരുന്നു. പിന്നാലെ നടന്നത് നവീനും ജാസ്‍മിനുമായുള്ള മത്സരമാണ്. ഇരുവരും പ്രോപ്പറായി മത്സരിക്കാത്തതിനാല്‍ ബിഗ് ബോസ് താക്കീതും നല്‍കി. ഇരുവരും നേരെ ടാസ്‌ക് ചെയ്‍തില്ലെങ്കില്‍ ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കും എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ശേഷം നടന്ന പോരാട്ടത്തിനൊടുവില്‍ ജാസ്മിന്‍ വിജയിക്കുകയും നവീനും ബ്ലെസ്ലിയും ജയിലില്‍ പോകുകയുമായിരുന്നു. വെള്ളിയാഴ്‍ച തന്നെ ജയില്‍ സമയം അവസാനിച്ചതായി ബിഗ് ബോസ് അറിയിക്കുകയും ചെയ്‍തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios