നെഗറ്റീവ് റോളുകള്‍ ചെയ്യാൻ തന്നെയാണ് താല്‍പ്പര്യം; തുറന്ന് പറഞ്ഞ് നടി ആര്‍ദ്ര
ശരിക്കും ആഗ്രഹിച്ചും ഇഷ്ടപ്പെട്ടുമാണ് എന്റെ മെയിൻ പ്രൊഫെഷൻ അഭിനയമാക്കിയത്.
കൊച്ചി: സീരിയലുകളില്‍ വില്ലത്തിയായും നായികയായിട്ടുമൊക്കെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്കൊക്കെ സുപരിചിതയായ താരമാണ് നടി ആര്‍ദ്ര ദാസ്. മഞ്ഞുരുകും കാലം സീരിയലിലെ അമ്പിളിയായി വന്ന ആദ്ര പിന്നീട് സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടിയില്‍ നടി പ്രധാന റോളില്‍ എത്തിയിരുന്നു. നിലവിൽ സുഖമോ ദേവി എന്ന സീരിയലിലെ ഗൗരി എന്ന കഥാപാത്രത്തെ ആണ് ആർദ്ര അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള റീൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയാണ് താരം. നടൻ വിവേക് ഗോപനൊപ്പമാണ് റീൽ ചെയ്യുന്നത്. പഞ്ചാബിഹൌസ് എന്ന സിനിമയിലെ ഒരു തമാശ രംഗമാണ് ഇരുവരും റീലിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സീരിയലിലെ ഷൂട്ടിനായി കല്യാണപെണ്ണിൻറെ വേഷത്തിൽ ഒരുങ്ങി നിന്നാണ് ആർദ്രയുടെ റീൽ. അഭിനയവും വേഷവും തമ്മിൽ യാതൊരു ബന്ധമില്ലെങ്കിലും അടിപൊളിയായി തന്നെ റീലിൽ എത്തിയിരിക്കുകയാണ് വിവേകും ആർദ്രയും. മിനിസ്കിരീനിൽ ഇരുവരുടെയും കോമ്പോയ്ക്ക് മികച്ച കൈയടിയാണ് ലഭിക്കുന്നത്.
അടുത്തിടെ ഷെഫ് പിള്ളയുടെ കുക്കറി ഷോയിൽ എത്തിയ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. "ഞാൻ ഫാഷൻ ഡിസൈനർ ആയിരുന്നു. ദുബായിയിൽ ജോലി ചെയ്തിട്ടുണ്ട്. അതിൽ നിന്നാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ഫാഷൻ ഡിസൈനിങ്ങ് ഫൈനൽ ഇയർ ചെയ്യുന്ന സമയത്ത് എന്റെ ഫോട്ടോ ഫേസ്ബുക്കിൽ കണ്ടിട്ട് ആണ് മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഒരുപാട് ആളുകൾ ഒത്തിരി കഷ്ടപ്പെട്ടാണ് ഈ ഫീൽഡിലേക്ക് വരുന്നത്. ഞാൻ ഒട്ടും ആഗ്രഹിച്ചോ കഷ്ടപ്പെട്ടോ അല്ല ഇതിലേക്ക് എത്തപ്പെട്ടത്.
ഇപ്പോൾ പക്ഷെ ശരിക്കും ആഗ്രഹിച്ചും ഇഷ്ടപ്പെട്ടുമാണ് എന്റെ മെയിൻ പ്രൊഫെഷൻ അഭിനയമാക്കിയത്. തുടർച്ചയായി ഞാൻ നെഗറ്റിവ് റോളുകൾ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴാണ് പോസിറ്റിവ് വേഷങ്ങൾ ചെയ്തു തുടങ്ങിയത്. എനിക്ക് പക്ഷെ കൂടുതലും നെഗറ്റീവ് ചെയ്യാൻ തന്നെയാണ് താല്‍പ്പര്യമെന്നും നടി പറയുന്നു.
ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തില്‍ 'ഇടീം മിന്നലും' എത്തുന്നു
'എല്ലാ ദിവസവും ഞാൻ തല്ലുണ്ടാക്കുന്നയാൾ, അമ്മയാണ് എൻറെ അടുത്ത സുഹൃത്ത്'; മാതാപിതാക്കളെക്കുറിച്ച് ഹരിത