Asianet News MalayalamAsianet News Malayalam

'ഞാന്‍ കേരളം വിട്ടു, ഇപ്പോള്‍ അമേരിക്കയിലാണ്'; ആറ് മാസങ്ങൾക്കുശേഷം അനു ജോസഫ്

കഴിഞ്ഞ ആറ് മാസം എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് എന്ന് അനു പറഞ്ഞിട്ടില്ല.

actress anu joseph share american program video
Author
First Published Jul 23, 2024, 10:41 PM IST | Last Updated Jul 23, 2024, 10:41 PM IST

ക്ഷേപഹാസ്യ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അനു ജോസഫ്. സിനിമകളിലും സീരിയലുകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും സജീവമായ നടി ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തോളമായി അനു യൂട്യൂബില്‍ വീഡിയോ ഒന്നും തന്നെ പങ്കുവച്ചിരുന്നില്ല.

ബിഗ് ബോസ് സീസണ്‍ സിക്‌സിലെ മത്സരാര്‍ത്ഥിയായിരുന്ന അസി റോക്കി, അനു ജോസഫിന്റെ ബിസിനസ് പാര്‍ട്ണര്‍ ആണ്. ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരില്‍ റോക്കി ഭായ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നപ്പോള്‍ അനുവിന്റെ പേരും സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസം എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് എന്ന് അനു പറഞ്ഞിട്ടില്ല.

ആറ് മാസങ്ങള്‍ക്ക് ശേഷം അനു പങ്കുവച്ച വീഡിയോയുടെ തംപ് നെയില്‍ 'ഞാന്‍ കേരളം വിട്ടു, ഇപ്പോള്‍ അമേരിക്കയിലാണ്' എന്നാണ്. പെട്ടന്ന് തംപ്‌നെയില്‍ കണ്ടാല്‍ അതുകൊണ്ടാണോ അനു വീഡിയോ ചെയ്യാതിരുന്നത് എന്ന് ആരും തെറ്റിദ്ധരിച്ചു പോകും. എന്നാല്‍ തംപ്‌നെയിലിലെ ധ്വനി വേറെയാണ്. കേരളം വിട്ട് അനു അമേരിക്കയില്‍ സെറ്റില്‍ഡ് ആയതിനെ കുറിച്ചല്ല, അമേരിക്കയിലേക്ക് ഷോയ്ക്ക് പോയതിന്റെ വിശേഷമാണ് പങ്കുവക്കുന്നത്.

ധന്യ മേരി വര്‍ഗീസും, ബിനു അടിമാലിയും, രശ്മിയും അടക്കം പലരും ഒരുമിച്ച് ചെയ്യുന്ന ഒരു സ്റ്റേജ് ഷോയുടെ ഭാഗമായിട്ട് അമേരിക്കയില്‍ എത്തിയതാണ് അനു ജോസഫും. ഷോയ്ക്ക് മുന്‍പ് ഒരു ദിവസം എല്ലാവരും പുറത്ത് ചുറ്റിയടിക്കാന്‍ പോയി. യുനിവേര്‍സല്‍ സ്റ്റുഡിയോയിലും മറ്റുമുള്ള സാഹസിക റൈഡുകളും മറ്റും ചെയ്ത വിശേഷങ്ങള്‍ ഒക്കെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

പ്രണയാർദ്രരായി ബിഗ്‌ബോസ് താരം പൂജയും പങ്കാളി അഖിലും; ചിത്രങ്ങൾ

ഇവിടെ വന്നതിന്റെ ഓര്‍മയ്ക്ക് പലരും പലതും വാങ്ങുമായിരിക്കും. പക്ഷെ ഇനിയെനിക്ക് ഈ യൂട്യൂബ് വീഡിയോ മതി. ഇവിടെ ചെലവഴിച്ച മനോഹരമായ ഓര്‍മകള്‍ ഇനിയെന്നും ഓര്‍ത്തിരിക്കാന്‍, എത്ര കാലം കഴിഞ്ഞാലും ഇതവിടെ ഉണ്ടാവും എന്ന് അനു ജോസഫ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios