ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

ഞാന്‍ ഈ വീഡിയോ ഇട്ടപ്പോള്‍ അതില്‍ മോശം കമന്‍റിടുന്നവരെ കണ്ടു. അത്തരം കമന്‍റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനജനകാണ്. 

actress anna rajan against body shaming abuse and revealed her health condition vvk

കൊച്ചി: തന്‍റെ ആരോഗ്യ പ്രശ്നം വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിംഗ് കമന്‍റുകള്‍ക്ക് മറുപടി നല്‍കിയ നടി അന്ന രാജന്‍. അടുത്തിടെ അന്ന രാജന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്‍റുകള്‍ക്കാണ് താരം മറുപടി നല്‍കിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.

ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. എന്നാല്‍ അതിനാല്‍ താന്‍ ഒന്നും ചെയ്യാതിരിക്കില്ല. എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന തന്‍റെ വീഡിയോയുടെ അടിയിലിട്ട കമന്‍റില്‍ പറയുന്നു. 

ഞാന്‍ ഈ വീഡിയോ ഇട്ടപ്പോള്‍ അതില്‍ മോശം കമന്‍റിടുന്നവരെ കണ്ടു. അത്തരം കമന്‍റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനജനകാണ്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ് എന്നും കമന്‍റില്‍ അന്ന പറയുന്നു.  ആവേശം സിനിമയിലെ ഇല്ല്യുമിനാറ്റി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് അന്ന പോസ്റ്റ് ചെയ്തത്. 

എന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദി. ഇറുകിയ വസ്ത്രവും ചൂടുള്ള കാലവസ്ഥയും കാരണം എന്‍റെ ഡ‍ാന്‍സ് ചുവടുകൾക്ക് ചില  പരിമിതികള്‍ ഉണ്ടായിരുന്നു. കൂടാതെ, ഞാൻ ഒരു പ്രൊഫഷണൽ നർത്തകിയുമല്ല. എന്നിട്ടും ഞാൻ എന്‍റെ പരമാവധി ശ്രമിച്ചു, ഞാൻ സന്തോഷവതിയാണ്. അടുത്ത തവണ ഇതിനും അപ്പുറം നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്‍സ്റ്റയില്‍ അഭിപ്രായം പറയുന്നവര്‍ക്കും എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും നന്ദി - എന്നാണ് വീഡിയോയ്ക്ക് അന്ന നല്‍കിയ ക്യാപ്ഷന്‍. 

'4500ന് വാങ്ങിയ ചെരുപ്പ് ഒരു മാസത്തില്‍ പൊട്ടി': വീഡിയോ ഇട്ട് നടി കസ്തൂരി, പിന്നാലെ ട്രോളും ഉപദേശവും.!

വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ: ഷെഫ് പിള്ള പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios