'ഈ യാത്ര എളുപ്പമായിരുന്നില്ല.. പക്ഷെ': സന്തോഷം പങ്കുവച്ച് അമൃത നായര്‍
കുടുംബവിളക്കില്‍ നിന്നും അമൃത പിന്മാറിയിട്ട് ഒരു വര്‍ഷത്തോളമായി.
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത നായര്‍. കുടുംബവിളക്ക് പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തിയപ്പോഴായിരുന്നു അമൃത പ്രേക്ഷകര്‍ക്ക് സുപരിചിതയും, പ്രിയപ്പെട്ടവളുമായത്. അമൃതയെ പ്രിയങ്കരിയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രമായിരുന്നെങ്കിലും, മുന്നേയും പല പരമ്പരകളിലും താരം എത്തിയിരുന്നു. ഇപ്പോള്‍ പരമ്പരകളിലൊന്നും അഭിനയിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. യൂട്യൂബിലൂടെയും മറ്റുമായി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുള്ള അമൃതയുടെ കഴിഞ്ഞ ദിവസത്തെ അഭിമുഖവും വൈറലായിരുന്നു. എന്നാല്‍ തന്റെ ഏറ്റവും വലിയ സന്തോഷമാണ് അമൃത ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷമാണ് അമൃത കുറിപ്പോടെയും ചിത്രത്തോടെയും പങ്കുവച്ചിരിക്കുന്നത്. ചിങ്ങമാസ പുലരിയില്‍ എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് അമൃത കുറിപ്പ് പങ്കുവച്ചത്. കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അമൃത തന്റെ സന്തോഷം പറയുന്നത്. പ്രത്യേകിച്ചും അമൃതയുടെ അമ്മയോടാണ് നന്ദി അറിയിക്കുന്നത്. അത് മറ്റൊന്നിനുമല്ല, മീഡിയ/അഭിനയ ജീവിതത്തെപ്പറ്റി പലപ്പോഴായി മാറി ചിന്തിച്ചപ്പോഴും താങ്ങായി നിന്നതിനും, കഠിന പരിശ്രമത്തിന് സഹായിച്ചതിനുമാണ് അമ്മയോട് അമൃത നന്ദി പറയുന്നത്.
അമൃതയുടെ കുറിപ്പ് വായിക്കാം
ഈ ചിങ്ങമാസ പുലരിയില്‍ എന്റെ വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. അങ്ങനെ അവസാനം എന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ നിമിഷം എത്തി. ഒരിക്കലും യാത്ര എളുപ്പമായിരുന്നില്ല. ഈ യാത്ര ഞാന്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്.. സത്യമാണ്. എന്നാല്‍ എനിക്ക് ചുറ്റുമുള്ള നല്ലവരായ ആളുകള്‍ എന്റെ കൂടെതന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും അമ്മ. എന്റെ കഴിവില്‍ വിശ്വസിക്കാനും, കഠിനമായി പ്രയത്‌നിക്കാനും പറഞ്ഞത് അമ്മയാണ്. അത് തീര്‍ച്ചയായും ഫലം ചെയ്യും. എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നെക്കുറിച്ച് എനിക്കുതന്നെ അഭിമാനം തോനുന്നുണ്ട്. എനിക്ക് മുന്നോട്ടുള്ള നേട്ടങ്ങള്‍ക്കുള്ള തുടക്കമാകട്ടെ ഇതെന്ന് ഞാനും പ്രത്യാശിക്കുന്നു.
കുടുംബവിളക്കില്‍ നിന്നും അമൃത പിന്മാറിയിട്ട് ഒരു വര്‍ഷത്തോളമായി. കുടുംബവിളക്കില്‍ സുമിത്രയുടെ നെഗറ്റീവ് ഷേഡുള്ള മകളായിട്ടായിരുന്നു അമൃത എത്തിയത്. മിനിസ്‌ക്രീനിലേക്കാണെങ്കിലും താന്‍ ഇനി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിലേക്ക് ഇല്ല എന്നാണ് അമൃത പറയുന്നത്. സിനിമയെ വലിയ ആഗ്രഹമായി കൊണ്ടുനടക്കുന്ന അമൃത കുടുംബവിളക്കില്‍ നിന്നും മാറാനുള്ള കാരണം സിനിമയായിരുന്നു. എന്നാല്‍ ഏറെക്കുറെ ഓക്കെയായിരുന്ന സിനിമ പ്രോജക്ടുകളില്‍ നിന്നും കാരണങ്ങളൊന്നുമില്ലാതെ മാറേണ്ടി വന്നതിനെപ്പറ്റിയും അമൃത കഴിഞ്ഞ ദിവസം വൈറലായ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Attachments area