കരുതലിന്റെ സാന്നിധ്യം; ക്യാൻസർ ബാധിതനായ കുട്ടി ആരാധകനെ കാണാനെത്തി രാം ചരൺ- ചിത്രങ്ങൾ
മേക് എ വിഷ് ഫൗണ്ടേഷൻ വഴി നടനെ കാണണമെന്ന ആഗ്രഹം ഒൻപത് വയസുകാരൻ പ്രകടിപ്പിക്കുക ആയിരുന്നു.
തെന്നിന്ത്യയിലെ സൂപ്പർ താരമാണ് രാം ചരൺ. കേരളത്തിലും നടന് ആരാധകർ ഏറെയാണ്. രാം ചരണിന്റേതായി പുറത്തുവന്ന സിനിമകൾക്ക് മലയാളികൾ നൽകിയ വരവേൽപ്പ് തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ ക്യാൻസർ ബാധിതനായ കുട്ടി ആരാധകനെ കാണാനെത്തിയ രാം ചരണിന്റെ വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഹൈദരാബാദിലെ സ്പർഷ് ആശുപത്രയിൽ എത്തിയാണ് രാം ചരൺ രോഗബാധിതനായ ആരാധകനെ കണ്ടത്. മേക് എ വിഷ് ഫൗണ്ടേഷൻ വഴി നടനെ കാണണമെന്ന ആഗ്രഹം ഒൻപത് വയസുകാരൻ പ്രകടിപ്പിക്കുക ആയിരുന്നു. ഇതിനെ തുടർന്നാണ് കുഞ്ഞിനെ കാണാൻ രാം ചരൻ നേരിട്ട് എത്തിയതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോഗ്രാഫ് അടക്കം ഒപ്പിട്ട ശേഷമാണ് താരം ആശുപത്രി വിട്ടത്.
രാം ചരണിന്റെ വരവ് കുട്ടിയിൽ ധാരാളം പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി എന്നാണ് വിവരം. നിരവധി പേരാണ് രാം ചരണിന്റെ പ്രവർത്തിയെ പ്രശംസിക്കുന്നതിനെപ്പം കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ട് രംഗത്തെത്തുന്നത്. രാം ചരണിന്റെ ആരാധകനായതിൽ അഭിമാനിക്കുന്നുവെന്നാണ് പലരും ചിത്രങ്ങൾ പങ്കുവച്ച് കുറിക്കുന്നത്.
അതേസമയം, രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് രാം ചരണിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഇത്തവണത്തെ ഓസ്കറിലും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ ശങ്കര്‍ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് താരം.
'കയ്യിൽ മൊബൈൽ ഫോണും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ'; സാബു മോൻ
ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഉപ്പേനയുടെ സംവിധായകന്‍ ബുച്ചി ബാബു സനയ്‌ക്കൊപ്പമുള്ള ചിത്രമാണ് രാം ചരണിന്റെതായി അടുത്തിടെ പ്രഖ്യാപിച്ചത്. വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവയുടെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.