'വെറും സീറോ എന്ന് റോജ അപമാനിച്ചു, പ്രതികാരം തീര്‍ത്ത് തലൈവര്‍': തമിഴകത്ത് ചര്‍ച്ച
കൂടുതല്‍ പ്രതികരണം നടത്താതിരുന്ന രജനികാന്ത് അന്നത്തെ അപമാനത്തിന് ഒരു വര്‍ഷത്തിന് ശേഷം പകരം വീട്ടിയെന്നാണ് രജനി ആരാധകര്‍ പറയുന്നത്.
ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെ തെലുങ്ക് നടിയും രാഷ്ട്രീയ നേതാവുമായ റോജ രംഗത്ത് എത്തിയത്. നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയില്‍ പങ്കെടുത്ത് രജനി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആന്ധ്രപ്രദേശിലെ അന്നത്തെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ റോജ വിമര്‍ശിച്ചത്. തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും സീറോയായി എന്നാണ് രജനിയെ റോജ കളിയാക്കിയത്.
എന്നാല്‍ അത് ഇതില്‍ കൂടുതല്‍ പ്രതികരണം നടത്താതിരുന്ന രജനികാന്ത് അന്നത്തെ അപമാനത്തിന് ഒരു വര്‍ഷത്തിന് ശേഷം പകരം വീട്ടിയെന്നാണ് രജനി ആരാധകര്‍ പറയുന്നത്. അന്ന് പ്രതിപക്ഷ കക്ഷിയായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിട്ടതും പ്രസംഗിച്ചതുമാണ് റോജയെ പ്രകോപിപ്പിച്ചതെങ്കില്‍ അതേ ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയില്‍ രജനി ഇടം പിടിച്ചു.
ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സർക്കാർ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനികാന്തും ചിരഞീവിയുമടക്കം സിനിമാതാരങ്ങളും ചടങ്ങിനെത്തിയിരുന്നു.
നാലാം തവണയാണ് നായിഡു ആന്ധ മുഖ്യമന്ത്രിയാകുന്നത്. നേരത്തെ 1995 മുതൽ 2004 വരെയും, 2014 മുതൽ 2019 വരെയും നായിഡു ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്നു. ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയെക്കും. 175 അംഗ നിയമസഭയിൽ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്.
അതേ സമയം കഴിഞ്ഞ മെയ് മാസത്തില്‍ ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നാണ് രജനികാന്ത് പ്രസംഗിച്ചത്. ഇതിനെതിരെ അന്നത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന റോജ ആന്ധ്ര ജനതയെ സംബന്ധിച്ച് രജനികാന്ത് സൂപ്പര്‍താരമാണ്. അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ് അവര്‍ കണ്ടത്. എന്നാല്‍ ഈ പ്രസംഗത്തോടെ അദ്ദേഹം വെറും സീറോയായി എന്നാണ് പറഞ്ഞത്.
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' റിലീസിന്
ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച