കളക്ഷൻ 100 കോടി, ആരവം തീർത്ത 'ആർഡിഎക്സ്'; പുത്തൻ ബി എം ഡബ്ല്യു സ്വന്തമാക്കി നീരജ്
നീരജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ആർഡിഎക്സ് എന്ന ചിത്രമാണ്.
മലയാള സിനിമയിലെ യുവനായ നിരയിൽ ശ്രദ്ധേയനാണ് നീരജ് മാധവ്. ബഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ ദൃശ്യം,കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. റാപ്പറും ഡാൻസറും കൂടിയായ നീരജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ആർഡിഎക്സ് എന്ന ചിത്രമാണ്. വൻ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 100 കോടി സ്വന്തമാക്കുകയും ചെയ്തു. ചിത്രം സൂപ്പർ ഹിറ്റായതിന് പിന്നാലെ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് നീരജ്.
ബി എം ഡബ്ല്യുകാർ ആണ് നീരജ് മാധവ് സ്വന്തമാക്കിയിരിക്കുന്നത്. ബി എം ഡബ്ല്യുവിന്റെ എസ് യു വി ശ്രേണിയിലെ എക്‌സ്5 ആണ് കാർ. കുടുംബത്തോടൊപ്പം കാർ വാങ്ങാൻ എത്തിയതിന്റെ സന്തോഷവും നീരജ് പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, 'ബംബിൾ ബീ'യെ പരിചയപ്പെടൂ', എന്നാണ് കാറിന്റെ വീഡിയോയ്ക്ക് ഒപ്പം നീരജ് കുറിച്ചിരിക്കുന്നത്. യെല്ലോ കളറിലുള്ളതാണ് കാർ. നീരജിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്ത് എത്തിയത്.
ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. വന്‍ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തി ഹിറ്റടിച്ച ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ്. നീരജ് മാധവിനൊപ്പം ആന്‍റണി വര്‍ഗീസ് ഷെയ്ന്‍ നിഗം എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. സോഫിയ പോള്‍ നിര്‍മിച്ച ചിത്രം ഓണം റിലീസ് ആയിട്ടാണ് തിയറ്ററുകളില്‍ എത്തിയത്. ഒപ്പം മറ്റ് സിനിമകള്‍ കൂടി റിലീസ് ചെയ്തുവെങ്കിലും അവയെ എല്ലാം പിന്തള്ളി നൂറ് കോടി എന്ന നേട്ടം ആര്‍ഡിഎക്സ് സ്വന്തമാക്കുക ആയിരുന്നു.
'25 വയസിലാണ് മനുഷ്യർക്ക് പക്വത വരുന്നെ'; ഇന്ദ്രജിത്തിന്റെ 'മാരിവില്ലിൻ ഗോപുരങ്ങൾ', ടീസർ എത്തി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..