'നിങ്ങളെന്താ ചത്ത ശവം പോലെ നിക്കുന്നതെ'ന്ന് കൊറിയോഗ്രാഫർ; മമ്മൂട്ടിക്കത് ഇഷ്ടപ്പെട്ടില്ല, അക്കഥയുമായി നടന്‍
മമ്മൂട്ടിയുടെ സംസാര രീതിയെ കുറിച്ചും ബിജു കുട്ടൻ സംസാരിച്ചു.
മലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിക്കാത്ത വേഷങ്ങൾ വളരെ ചുരുക്കമാണെന്ന് പറയാം. ഇന്നും വ്യത്യസ്ത വേഷങ്ങളിലൂടെ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടി, സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും അനുകമ്പയുമൊക്കെ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ പോത്തൻ വാവ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്നൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബിജു കുട്ടൻ. ഡാൻസ് കൊറിയോഗ്രാഫൻ തന്നോട് മോശമായി പെരുമാറിയപ്പോൾ, മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ബിജു കുട്ടൻ പറയുന്നത്.
"ഒരിക്കൽ പോത്തൻ വാവ സിനിമയുടെ സോംഗ് ഷൂട്ട് ചെയ്യുന്ന സമയം. ഡാൻസ് കൊറിയോഗ്രാഫറിന് എന്നെ അറിയത്തില്ല. മമ്മൂക്ക ലിറിക്സ് പറഞ്ഞ് അഭിനയിക്കുമ്പോൾ ഞാൻ പുറകിൽ നിന്നും കൈകൊട്ടണം. വെറൊരു പൊസിഷനിൽ വച്ചപ്പോൾ ഞാൻ ആ സീനിൽ ഇല്ലെന്ന് എനിക്ക് മനസിലായി. ഞാൻ വെറുതെ നിന്നു. പക്ഷേ കൊറിയോഗ്രാഫർ എന്നോട് 'നിങ്ങൾ എന്താ ചത്ത ശവം പോലെ നിക്കുന്നത്. എന്തെങ്കിലും ചെയ്യ്'എന്ന് എന്നോട് പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. മാസ്റ്ററെ അടുത്ത് വിളിച്ച് ഇതാരാണെന്ന് അറിയാമോന്ന് മമ്മൂക്ക ചോദിച്ചു. നിങ്ങള് ഉദ്ദേശിച്ച ആളല്ല കേട്ടാ. എന്റെ കൂടെ അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു. മാസ്റ്റർ ആകെ മൂഡ് ഓഫായി. പിന്നെ ആക്ഷനൊക്കെ പറഞ്ഞത് പേടിച്ചിട്ടായിരുന്നു. പിന്നെ എന്നെ സാറേന്ന് വിളിച്ച് പുറകെ നടക്കലായി പണി. അതൊക്കെ മമ്മൂക്ക ശ്രദ്ധിക്കും. ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ല. ഞാനതന്ന് മനസിലാക്കിയതാണ്. പുള്ളി അന്നെന്നെ ഒരുപാട് പൊക്കി പറഞ്ഞു", എന്നാണ് ബിജു കുട്ടൻ പറഞ്ഞത്. ദ ക്യൂ സ്റ്റുഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.
പുഷ്പ ഇന്റർനാഷണലാടാ..; 1000 കോടിക്കിനി 78 കോടി മാത്രം; വ്യാജന്മാർക്കിടയിലും മാസായി പുഷ്പരാജ്
മമ്മൂട്ടിയുടെ സംസാര രീതിയെ കുറിച്ചും ബിജു കുട്ടൻ സംസാരിച്ചു. "മമ്മൂക്ക കർക്കശക്കാരനാവണം. അല്ലെങ്കിൽ നമുക്ക് വിഷമമാണ്. നമ്മുടെ കാര്യങ്ങൾ മമ്മൂക്കയുടേതായ രീതിയിൽ ചോദിച്ചാലെ അത് ശരിയാവൂ. ഞാൻ ചിലപ്പോൾ ആഹാരം യൂണിറ്റുകാർക്കൊപ്പം ഇരുന്ന് കഴിക്കും. അദ്ദഹം ഭക്ഷണം കഴിക്കാറാവുമ്പോൾ വിളിക്കും. നീ എന്താ അവിടെ പോയിരുന്ന് കഴിച്ചതൊന്നൊക്കെ ചോദിക്കും. സെറ്റിൽ വരുമ്പോൾ ഗുഡ് മോണിംഗ് പറഞ്ഞില്ലെങ്കിൽ അതുവരെ അദ്ദേഹം ശ്രദ്ധിക്കും", എന്നാണ് ബിജു കുട്ടൻ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം