'കാലങ്ങൾ നീങ്ങുന്നു, വിവാഹ വേദിയിൽ നിന്നും അവൾ പടിയിറങ്ങിയപ്പോൾ ഒരു ചേട്ടന്റെ നൊമ്പരം ഉള്ളിൽ'
മുന്‍പ് സീരിയലില്‍ അഭിനയിച്ചിരുന്നെങ്കിലും ഗോപിക ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനത്തിലൂടെ ആയിരുന്നു.
നടന്‍ ബിജേഷ് 'സാന്ത്വന'ത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മുഴുനീള കഥാപാത്രം അല്ലെങ്കില്‍ പോലും നടന്‍ അവതരിപ്പിച്ചിരുന്ന സേതു എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. സാന്ത്വനത്തിന് ശേഷം സീരിയലുകളിലും സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തും അഭിനയലോകത്ത് സജീവമായിരിക്കുകയാണ് താരം.
രണ്ട് ദിവസം മുൻപ് വിവാഹിതയായ ഗോപികയ്ക്ക് ആശംസകൾ നേർന്ന് നടൻ കുറിച്ച വാക്കുകൾ ശ്രദ്ധിക്കപെടുകയാണ്. 'എന്നും അവള്‍ എനിക്ക് ഒരു അനിയത്തിക്കുട്ടിയായിരുന്നു. ഷൂട്ടിംഗ് സെറ്റിലോ, ഫോണിലൂടെയോ, അങ്ങനെ അധികമൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല. പൊതുവെ ഞാന്‍ എന്നെക്കാള്‍ വയസ്സിനു താഴെയുള്ള എല്ലാ പെണ്‍കുട്ടികളെയും 'മോളെ ' എന്നാണ് വിളിച്ചു പോരാറ്. എന്നാല്‍... ഗോപികയെ മോളെ എന്ന് വിളിക്കാറുള്ളപ്പോള്‍ ഒക്കെ ഉള്ളില്‍ എവിടെയോ ശരിക്കും ഒരു അനുജത്തിക്കുട്ടിയോടുള്ള വാത്സല്യം തോന്നിയിരുന്നു.
നീണ്ട മൂന്നര വര്‍ഷകാലത്ത് അടിക്കടി നേരില്‍ കാണുന്ന ഒരു കൊച്ചുക്കുട്ടി ഇന്ന് വിവാഹിതയായി. കാലങ്ങള്‍ പെട്ടെന്ന് നീങ്ങി പോകുന്നു. വിവാഹ വേദിയില്‍ നിന്നും അവള്‍ പടിയിറങ്ങിയപ്പോള്‍ ഒരു ചേട്ടന്റെ നൊമ്പരം ഉള്ളില്‍ പിടഞ്ഞോ എന്ന് തോന്നിപ്പോയി. ഈശ്വരന്‍ ഒരുപാട് കാലം ഗോപികയ്ക്കും, ഗോവിന്ദ് പത്മസൂര്യക്കും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാന്‍ അനുഗ്രഹാശ്ശിസുകള്‍ നല്‍കട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു.. എന്നുമാണ് ബിജേഷ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയലാണ് 'സാന്ത്വനം'. മുന്‍പ് സീരിയലില്‍ അഭിനയിച്ചിരുന്നെങ്കിലും ഗോപിക ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനത്തിലൂടെ ആയിരുന്നു. അഞ്ജലി എന്ന പ്രധാനപ്പെട്ട റോളിലൂടെ നടി പ്രേക്ഷക പ്രശംസ നേടിയെടുത്തു. വര്‍ഷങ്ങളോളം വിജയമായി മുന്നോട്ട് പോയിരുന്ന സീരിയലിന്റെ സംവിധായകന്‍ അടുത്തിടെയാണ് മരിച്ചത്. പിന്നാലെ പരമ്പര തന്നെ അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..