ഞാൻ കളിനിർത്തി, ആരാണിപ്പോള്‍ ക്യാമ്പയ്ൻ നടത്തുന്നത് ? അത് പാപ്പുവിനെ വേദനിപ്പിക്കില്ലേ: ബാല
വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് ബാല.
കഴിഞ്ഞ ഏതാനും ദിവസമായി ബാല- അമൃത സുരേഷ് തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരുടെയും മകള്‍ പാപ്പു എന്ന അവന്തിക പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു അവന്തിക പറഞ്ഞത്. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ ഇതുവരെ പറയാതിരുന്ന കാര്യങ്ങളുമായി അമൃതയും രംഗത്ത് എത്തിയരുന്നു. അമൃതയെ സപ്പോര്‍ട്ട് ചെയ്യുന്നവരും വീഡിയോകള്‍ പങ്കിട്ടു. ഈ വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് ബാല.
മകളുമായി ബന്ധപ്പെട്ട് താന്‍ ഇനി ഒന്നും പറയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും ആ വാക്ക് താന്‍ പാലിക്കുന്നുവെന്നും ബാല പറഞ്ഞു. നിലവില്‍ ക്യാമ്പയ്ന്‍ നടത്തുന്നത് ആരാണെന്ന് ചോദിച്ച ബാല, അതും മകളെ വിഷമിപ്പിക്കില്ലെന്നും ചോദിക്കുന്നുണ്ട്. പുതിയ വീഡിയോയില്‍ ആയിരുന്നു ബാലയുടെ പ്രതികരണം.
"ഒരുകാര്യത്തിലും സംസാരിക്കില്ലെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. ഇനിയും അത് പാലിക്കും. എന്റെ മകളുടെ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു. നൂറ് ശതമാനവും. പക്ഷേ എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതേക്കുറിച്ച് തർക്കിക്കാനോ സംസാരിക്കാനോ ആരും നിൽക്കരുത്. എന്റെ ചോരയാണ്. എന്റെ മകളാണ്. പത്ത് വർഷം ഞാൻ ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നൊരു കാര്യത്തിന് വേണ്ടി എല്ലാ മാർഗവും ഞാൻ നോക്കി. എന്നെ കൊണ്ട് പറ്റുന്നതെല്ലാം ചെയ്തതാണ്. കാരണം പാപ്പുവിനെ ഞാൻ അത്രയും സ്നേഹിക്കുന്നു. ഒരു സിറ്റുവേഷനിൽ അവൾ തന്നെ അത് വേദനിപ്പിക്കുന്നുവെന്ന് പറയുമ്പോൾ ആ വാക്കുകളെ ഞാൻ ബഹുമാനിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കണം. ഇത് പറഞ്ഞ് മൂന്ന് ദിവസമായി ആരാണ് ക്യാമ്പയ്നിംഗ് നടത്തുന്നത്", എന്ന് ബാല പറയുന്നു.
സൂപ്പർ സ്റ്റാർ കാലഘട്ടം കഴിഞ്ഞു, മെഗാസ്റ്റാർ എന്നും മമ്മൂക്ക, അവരുടെ വഴിയെ പൃഥ്വിരാജ്: മാധവ് സുരേഷ്
"എന്നെ വിളിച്ച എല്ലാ മീഡിയയോടും ഇന്റർവ്യു ഇല്ലെന്ന് പറഞ്ഞു. ഇതേക്കുറിച്ച് ഇനി ആര് എന്ത് ചോദിച്ചാലും ഞാൻ ഒന്നും സംസാരിക്കില്ല. പക്ഷേ ആരെന്നോ അറിയാത്ത കുറേ ആൾക്കാർ വന്ന് ഇതേകുറിച്ച് സംസാരിക്കുന്നു. എല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഞാൻ കളി നിർത്തി. ഞാൻ പോയി. വിഷമിക്കേണ്ട കാര്യമില്ല. എല്ലാം നന്മയ്ക്ക് വേണ്ടിയാണ്. ഞാൻ മടങ്ങുവാണ്. എന്റെ മകളുടെ വാക്കുകളെ ദയവായി ബഹുമാനിക്കൂ. ഞാൻ നിർത്തി. ചിലർ വന്ന് എക്സ്പീരിയൻസ് എന്നൊക്കെ പറയുന്നു. അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേ. എന്റെ വാക്കുകൾ ഞാൻ പാലിക്കുന്നുണ്ട്. നിങ്ങളും അത് പാലിക്കണം. അതല്ലെ ന്യായം. ചിന്തിച്ച് നോക്കി നിർത്തൂ. ഞാൻ പോയ്ത്തരാം", എന്നും ബാല കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..