മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; അവസാനത്തെ അരമണിക്കൂറില്‍ നടന്നത് ബാല പറയുന്നു.!
അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് പറയുന്ന ബാല. ഇത് പുതിയ ജീവിതമല്ലെ എന്നാണ് മടങ്ങിവരവിന് ശേഷം പലരും ചോദിക്കുന്നത്. അത് അങ്ങനെയല്ല എല്ലാം പഴയത് തന്നെയാണ് എന്നാല്‍ ജീവിതത്തോടുള്ള ചിന്തഗതിയാണ് മാറിയിരിക്കുന്നത്.
കൊച്ചി: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു. അടുത്തിടെ പുറത്തുവന്ന ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്‍റെ ആശുപത്രി വാസകാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബാല.
തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നതായി ബാല പറയുന്നു. പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചത്. എന്നാല്‍ എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങി. പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഇന്ന് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണ്.
ജീവിതത്തില്‍ തന്നെ പലരും ചതിച്ചിട്ടുണ്ടെന്നും. അവരോട് താന്‍ ക്ഷമിച്ചിട്ടുണ്ടെന്നും ബാല പറയുന്നു. ഭാര്യ എലിസബത്തുമായി എന്നുമുള്ള പ്രധാന പ്രശ്നം ഇതിന്‍റെ പേരിലാണ്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്തുമായി വഴക്ക് ആകാറുണ്ടെന്ന് ബാല പറയുന്നു. താൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതിന് അനുസരിച്ച് പ്ലാന്‍ ഇട്ടു. എന്‍റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തിയെന്നും ബാല വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറയുന്നു.
അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് പറയുന്ന ബാല. ഇത് പുതിയ ജീവിതമല്ലെ എന്നാണ് മടങ്ങിവരവിന് ശേഷം പലരും ചോദിക്കുന്നത്. അത് അങ്ങനെയല്ല എല്ലാം പഴയത് തന്നെയാണ് എന്നാല്‍ ജീവിതത്തോടുള്ള ചിന്തഗതിയാണ് മാറിയിരിക്കുന്നത്. മരണത്തില്‍ നിന്നും തിരിച്ചുവന്ന ഒരാള്‍ക്ക് മാത്രമേ അത് മനസിലാകൂ എന്നും ബാല അഭിമുഖത്തില്‍ പറയുന്നു.
അസുഖത്തെക്കുറിച്ചുള്ള പഴയകാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബാല. ഒരു സെലിബ്രെറ്റിക്ക് അസുഖം വന്നാല്‍ ഇല്ലാത്ത കാര്യം പറയാന്‍ ആയിരം പേര്‍ കാണും. എന്നാല്‍ അറിയുന്ന കാര്യം പോലും പറായന്‍ ആരും കാണില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരും. അത് നിയമപ്രശ്നം ഉണ്ടാക്കും. അവന്‍ അവന്‍ ചെയ്ത കാര്യത്തിന്‍റെ ഫലം അവനവന്‍ തന്നെ അനുഭവിക്കും എന്ന് പറഞ്ഞു. എന്നാല്‍ അവന്‍ എന്നത് അവളും ആകാം. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ടെന്നും ബാല പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകര്‍: പുതിയ പദ്ധതി പ്രഖ്യാപിച്ച് വിജയ്
വൈരമുത്തുവിനെ വീട്ടിലെത്തി ആദരിച്ച് സ്റ്റാലിന്‍; നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ചിന്മയി
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here