'കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫഹദിന്': അനൂപ് ചന്ദ്രന്‍റെ വിമര്‍ശനം വിവാദത്തില്‍
അമ്മയില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്‍റെയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
കൊച്ചി: താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരെ കടുത്ത വിമര്‍ശനം നടത്തി നടന്‍ അനൂപ് ചന്ദ്രന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ വിമര്‍ശിച്ചത്.
അമ്മയില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്‍റെയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്.
മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്.
ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷായി പോകുകയാണ്. അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ് എന്നും അഭിമുഖത്തില്‍ അനൂപ് ചന്ദ്രന്‍ ആരോപിച്ചു.
എന്നാല്‍ ഈ അഭിമുഖം വാര്‍ത്തയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനൂപിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. ഫഹദിന്‍റെ ശമ്പളം എന്ത് ചെയ്യണം എന്നത് ഫഹദിന്‍റെ തീരുമാനമല്ലെ അതില്‍ അഭിപ്രായം പറയാമോ എന്നാണ് പലരും ചോദിക്കുന്നത്. ഒപ്പം തന്നെ അമ്മ വഴി മാത്രമാണോ ചാരിറ്റി നടത്താന്‍ പറ്റു എന്നും ചോദ്യം ഉയരുന്നുണ്ട്. പല താരങ്ങളും പലകാലത്ത് അമ്മ യോഗത്തിന് വരാതിരുന്നില്ലെ എന്ന് ചോദിക്കുന്നവരുമുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമമായ വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രന്‍ പറയുന്നു.
'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു: സുരേഷ് ഗോപിയില്‍ നിന്നും ആദ്യ പുസ്തകം സ്വീകരിച്ച് മോഹൻലാല്‍